india

പ്രസംഗമത്സര വിജയികള്‍ക്ക് സമ്മാനങ്ങള്‍ വിതരണം ചെയ്തു

Tiju Kannampally  ,  2017-02-17 11:41:14amm

കോട്ടയം: കോട്ടയം അതിരൂപതാവിദ്യാഭ്യാസ കമ്മീഷന്റെ സഹകരണത്തോടെ ഫാമിലി കമ്മീഷന്റെ ആഭിമുഖ്യത്തില്‍ യു.പി., ഹൈസ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ക്കായി "കുടുംബം സ്‌നേഹത്തിന്റെ വിളനിലം"" എന്ന വിഷയത്തെക്കുറിച്ച് പ്രസംഗമത്സരം നടത്തപ്പെട്ടു. പരിശുദ്ധ പിതാവ് ഫ്രാന്‍സീസ് മാര്‍പാപ്പായുടെ സ്‌നേഹത്തിന്റെ സന്തോഷം എന്ന അപ്പസ്‌തോലിക പ്രബോധനത്തിന്റെ പശ്ചാത്തലത്തിലാണ് മത്സരം നടത്തപ്പെട്ടത്. ഹൈസ്‌കൂള്‍ വിഭാഗം പ്രസംഗമത്സരത്തില്‍ ജെന്‍സി ജോണ്‍സണ്‍ കട്ടയ്ക്കാംതടത്തില്‍ (സെന്റ് ജോര്‍ജ്ജ് വി.എച്ച്.എസ്, കൈപ്പുഴ) ഒന്നാം സ്ഥാനവും യു.പി വിഭാഗം പ്രസംഗമത്സരത്തില്‍ ദിയാ ട്രീസാ സിറിയക് അയിത്തിചിറയില്‍ (സെന്റ് തോമസ് യു. പി സ്‌കൂള്‍, കുറുമുള്ളൂര്‍) ഒന്നാം സ്ഥാനവും കരസ്ഥമാക്കി. പ്രസംഗമത്സരത്തില്‍ വിജയികളായവര്‍ക്ക് അതിരൂപത മെത്രാപ്പോലീത്ത മാര്‍ മാത്യു മൂലക്കാട്ട് സമ്മാനങ്ങള്‍ വിതരണം ചെയ്തു. ഫാമിലി കമ്മീഷന്‍ ചെയര്‍മാന്‍ ഫാ. ബ്രസന്‍ ഒഴുങ്ങാലില്‍, വിദ്യാഭ്യാസ സെക്രട്ടറി ഫാ. സ്റ്റാനി ഇടത്തിപ്പറമ്പില്‍ എന്നിവര്‍ പരിപാടികള്‍ക്ക് നേതൃത്വം നല്‍കി.



Latest

Copyrights@2016.