america

വിമൻസ് സമ്മിറ്റ് - 2017 : രജിസ്‌ട്രേഷൻ കിക്ക്‌ ഓഫ് നടത്തി

Cijoy Parapally  ,  2017-04-18 12:10:35amm

ലോസ് ആഞ്ചല്‍സ്: ക്നാനായ കാത്തലിക്ക് വിമന്‍സ് ഫെഡറേഷന്‍ ഓഫ് നോര്‍ത്ത് അമേരിക്ക (കെ.സി.ഡബ്ല്യൂ. എഫ്.എൻ.എ.) യുടെ നേതൃത്വത്തില്‍ ഒക്ടോബര്‍ 13 മുതല്‍ 15 വരെ തീയതികളില്‍ ലാസ് വേഗസിൽ വച്ചു "വിമൻസ് സമ്മിറ്റ് - 2017" എന്ന പേരിൽ ക്നാനായ വനിതാ ദേശീയ സമ്മേളനം നടത്തുന്നു. അമേരിക്കയിലെ വിവിധ യൂണിറ്റുകളിൽ നിന്നുള്ള വനിതകൾ പങ്കെടുക്കുന്ന ഈ പരിപാടിയുടെ രജിസ്‌ട്രേഷൻ കിക്ക്‌ ഓഫ് ലോസ് ആഞ്ചല്‍സില്‍ നടന്നു.

 

പരിപാടിയുടെ മുഖ്യ സ്പോണ്സർമാരായ എലിസബത്ത് ചാത്തം, ഫിലോമിന ചെട്ടിയാത്ത് എന്നിവരില്‍ നിന്ന് ചെക്ക് സ്വീകരിച്ചു കൊണ്ട്, ലോസ് ആഞ്ചല്‍സ് സെന്റ് പയസ് ടെൻത് ക്നാനായ കത്തോലിക്കാ ഇടവക വികാരി ഫാ. സിജു മുടക്കോലിൽ കിക്കോ ഓഫ് നടത്തി. ആദ്യ ദിനം തന്നെ മുപ്പതോളം പേര്‍ രജിസ്ട്രേഷന്‍ നടത്തി.

 

കെ.സി.ഡബ്ല്യൂ.എഫ്.എൻ.എ. പ്രസിഡന്‍റ് സ്മിത വെട്ടുപാറപ്പുറം, ക്നാനായ കാത്തലിക്ക് കോൺഗ്രസ് ഓഫ് സതേൺ കാലിഫോർണിയ പ്രസിഡണ്ട് ഷിജു അപ്പോഴിയിൽ എന്നിവർ പ്രസംഗിച്ചു. ലോസ് ആഞ്ചല്‍സ് വിമന്‍സ് ഫോറം ഭാരവാഹികളായ സീന ചാഴികാട്ട്, സുനിതാ അപ്പോഴിയിൽ, സ്മിത സിറിയക് വള്ളിപ്പടവിൽ എന്നിവർ പരിപാടികൾക്ക് നേതൃതം നൽകി.



Latest

Copyrights@2016.