india

ജൂബിലി ആഘോഷ നിറവിൽ ആർച്ചു ബിഷപ്പ് മാർ അബ്രാഹം വിരുത്തകുളങ്ങര

Editor  ,  2017-07-14 02:04:29amm

 

നാഗ്പൂർ അതിരൂപതയുടെ ആർച്ച ബിഷപ്പും ആദ്യത്തെ ക്നാനായ മെത്രാപ്പോലീത്തയുമായ    മാർ അബ്രാഹം വിരുത്തകുളങ്ങര പിതാവ്  റൂബി ജൂബിലി ആഘോഷിച്ചു .നാഗ്പുരിൽ വച്ച് നടന്ന പ്രൗഢ ഗംഭീരമായ ജൂബിലി ആഘോഷങ്ങളിൽ  ഇരുപതോളം  മെത്രാന്മാരും   നിരവധി വൈദികരും നൂറു കണക്കിന്  അല്മായരും ആണ് പങ്കെടുത്തത്  .21 വർഷം കാണ്ടുവാ രൂപതയെ നയിച്ച വിരുത്തികുളങ്ങര  പിതാവ് അന്നത്തെ കാലത്തെ ഇന്ത്യയിലെ ഏറ്റവും പ്രായം കുറഞ്ഞ മെത്രാനായാണ് അറിയപ്പെട്ടത് .34 മത്തെ വയസ്സിൽ ബിഷപ്പ് ആയ  വിരുത്തികുളങ്ങര പിതാവ് ക്നാനായ   സമുദായത്തെ പ്രത്യേകമായി സ്നേഹിക്കുകയും സാമുദായിക ബിഷപ്പുമാരുമായി ഏറ്റവും അടുത്ത ബന്ധം പുലർത്തുകയും ചെയ്യുന്നു.  സമുദായത്തെ ഏറ്റവും കൂടുതൽ കരുതലായി നോക്കി കാണുന്ന പിതാവ് ക്നാനായ സമുദായത്തിലെ വിവിധ സംഘടനകൾ സംഘടിപ്പിക്കുന്ന പരിപാടികളിലെ നിറ സാന്നിധ്യം ആണ്.

കല്ലറ പുത്തൻ പള്ളി ഇടവകാംഗമായ പിതാവിന് ലോക ക്നാനായ മക്കളുടെ ആശംസകൾ



Latest

Copyrights@2016.