india

സൗജന്യ മെഡിക്കല്‍ ക്യാമ്പ് ജൂലൈ 16 ന് ഇടക്കോലി സെന്റ് ആന്‍സ് പാരീഷ് ഹാളില്‍

Tiju Kannampally  ,  2017-07-14 05:17:17amm

 

ഇടക്കോലി: കെ.സി.സി. ഉഴവൂര്‍ ഫൊറോനയുടേയും കാരിത്താസ് ഹോസ്പിറ്റലിന്റേയും സംയുക്താഭിമുഖ്യത്തില്‍ ഇടക്കോലി കെ.സി.സി. യൂണിറ്റിന്റെ ആതിഥേയത്വത്തില്‍ ഇടക്കോലി സെന്റ് ആന്‍സ് പാരീഷ് ഹാളില്‍ സൗജന്യ മെഡിക്കല്‍ ക്യാമ്പ് സംഘടിപ്പിക്കുന്നു. ജൂലൈ 16 ഞായറാഴ്ച്ച രാവിലെ 9 മണിമുതല്‍ ഉച്ചയ്ക്ക് 1.30 വരെയാണ് ക്യാമ്പ് നടത്തപെടുന്നത്. ക്യാമ്പില്‍ കാര്‍ഡിയാക്ക്, ന്യൂറോ, ഗ്യാസ്‌ട്രോ എന്നീ സ്‌പെഷ്യലൈസ്ഡ് ഡിപ്പാര്‍ട്ടുമെന്റുകളിലെ വിദഗ്ദഡോക്ടര്‍മാരുടെ സൗജന്യ ചികിത്‌സ ലഭിക്കും. കൂടാതെ ഇ.സി.ജി., എക്കോ എന്നീ പരിശോധനകളും നടത്തുന്നതിന് സൗകര്യമുണ്ടാവും.
ക്യാമ്പിന്റെ ഉദ്ഘാടനം കെ.സി.സി. അതിരൂപതാ പ്രസിഡന്റ് സ്റ്റീഫന്‍ ജോര്‍ജ് എക്‌സ്.എം.എല്‍.എ. നിര്‍വ്വഹിക്കും. ഇടക്കോലി സെന്റ് ആന്‍സ് പള്ളി വികാരി റവ.ഫാ. ജോസ് തേക്ക്‌നില്‍ക്കുന്നതില്‍, ഗ്രാമപഞ്ചായത്തംഗം അനില്‍ ടി.കെ., എ.കെ.സി.സി.അതിരൂപതാ പ്രതിനിധി ജോസ് തൊട്ടിയില്‍, കെ.സി.സി. ഫൊറോന ഭാരവാഹികളായ സ്റ്റീഫന്‍ ചെട്ടിക്കത്തോട്ടത്തില്‍, അബ്രാഹം വെളിയത്ത്, സിറിയക്ക് ചൊള്ളമ്പേല്‍ എന്നിവര്‍ പ്രസംഗിക്കും. പരിപാടികള്‍ക്ക് ഫിലിപ്പ് തൊട്ടിയില്‍, ജോസ് കിഴക്കേപ്പുറത്ത്, സ്റ്റാന്‍ലി കവുന്നുംപാറയില്‍, ജോണ്‍ വെച്ചുവെട്ടിക്കല്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കും. ക്യാമ്പില്‍ പങ്കെടുക്കാനാഗ്രഹിക്കുന്നവര്‍ 9447807574, 9744705988 എന്നീ നമ്പരുകളില്‍ പേരുകള്‍ രജിസ്റ്റര്‍ ചെയ്യണം.

ഇടക്കോലി: കെ.സി.സി. ഉഴവൂര്‍ ഫൊറോനയുടേയും കാരിത്താസ് ഹോസ്പിറ്റലിന്റേയും സംയുക്താഭിമുഖ്യത്തില്‍ ഇടക്കോലി കെ.സി.സി. യൂണിറ്റിന്റെ ആതിഥേയത്വത്തില്‍ ഇടക്കോലി സെന്റ് ആന്‍സ് പാരീഷ് ഹാളില്‍ സൗജന്യ മെഡിക്കല്‍ ക്യാമ്പ് സംഘടിപ്പിക്കുന്നു. ജൂലൈ 16 ഞായറാഴ്ച്ച രാവിലെ 9 മണിമുതല്‍ ഉച്ചയ്ക്ക് 1.30 വരെയാണ് ക്യാമ്പ് നടത്തപെടുന്നത്. ക്യാമ്പില്‍ കാര്‍ഡിയാക്ക്, ന്യൂറോ, ഗ്യാസ്‌ട്രോ എന്നീ സ്‌പെഷ്യലൈസ്ഡ് ഡിപ്പാര്‍ട്ടുമെന്റുകളിലെ വിദഗ്ദഡോക്ടര്‍മാരുടെ സൗജന്യ ചികിത്‌സ ലഭിക്കും. കൂടാതെ ഇ.സി.ജി., എക്കോ എന്നീ പരിശോധനകളും നടത്തുന്നതിന് സൗകര്യമുണ്ടാവും.ക്യാമ്പിന്റെ ഉദ്ഘാടനം കെ.സി.സി. അതിരൂപതാ പ്രസിഡന്റ് സ്റ്റീഫന്‍ ജോര്‍ജ് എക്‌സ്.എം.എല്‍.എ. നിര്‍വ്വഹിക്കും. ഇടക്കോലി സെന്റ് ആന്‍സ് പള്ളി വികാരി റവ.ഫാ. ജോസ് തേക്ക്‌നില്‍ക്കുന്നതില്‍, ഗ്രാമപഞ്ചായത്തംഗം അനില്‍ ടി.കെ., എ.കെ.സി.സി.അതിരൂപതാ പ്രതിനിധി ജോസ് തൊട്ടിയില്‍, കെ.സി.സി. ഫൊറോന ഭാരവാഹികളായ സ്റ്റീഫന്‍ ചെട്ടിക്കത്തോട്ടത്തില്‍, അബ്രാഹം വെളിയത്ത്, സിറിയക്ക് ചൊള്ളമ്പേല്‍ എന്നിവര്‍ പ്രസംഗിക്കും. പരിപാടികള്‍ക്ക് ഫിലിപ്പ് തൊട്ടിയില്‍, ജോസ് കിഴക്കേപ്പുറത്ത്, സ്റ്റാന്‍ലി കവുന്നുംപാറയില്‍, ജോണ്‍ വെച്ചുവെട്ടിക്കല്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കും. ക്യാമ്പില്‍ പങ്കെടുക്കാനാഗ്രഹിക്കുന്നവര്‍ 9447807574, 9744705988 എന്നീ നമ്പരുകളില്‍ പേരുകള്‍ രജിസ്റ്റര്‍ ചെയ്യണം.

 



Latest

Copyrights@2016.