india

കെ.സി.വൈ.എല്‍ യുവജനദിനാഘോഷങ്ങള്‍ക്ക് കണ്ണങ്കരയില്‍ സമാപനം.

Tiju Kannampally  ,  2017-07-16 10:39:36pmm

കണ്ണങ്കര; കെ.സി.വൈ.എല്‍ അതിരൂപതാ സമിതിയുടെ ആഭിമുഖ്യത്തില്‍ നടത്തിയ യുവജനദിനാഘോഷങ്ങള്‍ക്ക് കണ്ണങ്കരയില്‍ സമാപനം. സെന്റ് സേവ്യേഴ്‌സ് പളളിയില്‍ ഞായറാഴ്ച ഉച്ചമുതല്‍ തുടങ്ങിയ ആഘോഷങ്ങളില്‍ അതിരൂപതയിലെ എല്ലാ യൂണിറ്റുകളില്‍ നിന്നും നിരവധി യുവതി- യുവാക്കള്‍ സംബന്ധിച്ചു.അതിരൂപതാ പ്രസിഡന്റ് മെല്‍ബിന്‍ പുളിയംതൊട്ടിയിലിന്റെ അധ്യക്ഷതയില്‍ നടന്ന സമ്മേളനത്തില്‍ ജസ്റ്റീസ് സിറിയക്ക് ജോസഫ് സമ്മേളനം ഉദ്ഘാടനം ചെയ്തു. സിനി ആര്‍ട്ടിസ്റ്റ് രഞ്ജി പണിക്കര്‍ മുഖ്യാതിഥിയായിരുന്നു. ഫൊറോന വികാരി ഫാ.സ്റ്റാനി ഇടത്തിപ്പറമ്പില്‍, ചാപ്‌ളിയന്‍ ഫാ.സന്തോഷ് മുല്ലമംഗലത്ത്, ഫാ.ജെയിംസ് പൊങ്ങാനയില്‍, ഫാ.റെജി കൊച്ചുപറമ്പില്‍, സാജു കല്ലുരയ്ക്കല്‍, അതിരൂപതാ ജനറല്‍ സെക്രട്ടറി ബിബീഷ് ഓലിക്കാമുറിയില്‍, ബിജോണ്‍ പട്ടത്തുവെളിയില്‍ എന്നിവര്‍ പ്രസംഗിച്ചു. 
യുവജനദിനാഘോഷത്തോടനുബന്ധിച്ച് നടത്തപ്പെട്ട തെരുവുനാടകമത്സരത്തില്‍ മാറിക യൂണിറ്റ് ഒന്നാംസ്ഥാനവും. കല്ലറ പഴയപളളി രണ്ടാംസ്ഥാനവും. കിടങ്ങൂര്‍ മൂന്നാം സ്ഥാനവും നേടി. കൈയെഴുത്ത് മാസിക മത്സരത്തില്‍ പിറവം യൂണിറ്റ് ഒന്നാംസ്ഥാനവും നീണ്ടൂര്‍ രണ്ടാംസ്ഥാനവും മാറിക മൂന്നാം സ്ഥാനവും കരസ്ഥമാക്കി.

Latest

Copyrights@2016.