nattuvartha

പുരാതന പ്പാട്ടുകളെക്കുറിച്ചുള്ള അന്തര്‍ദേശീയ ത്രിദിന സെമിനാറിന് ബി.സി.എം കോളേജില്‍ തുടക്കമായി

Tiju Kannampally  ,  2017-08-24 05:05:05amm

 

പുരാതനപ്പാട്ടുകളെക്കുറിച്ചുള്ള അന്തര്‍ദേശീയ ത്രിദിന സെമിനാറിന് 
ബി.സി.എം കോളേജില്‍   തുടക്കമായി
കോട്ടയം: "മലയാളത്തിലെ സുറിയാനി ക്രിസ്ത്യാനികളുടെ പുരാതനപ്പാട്ടുകള്‍ നാടോടിവിജ്ഞാനീയപഠനത്തിലൂടെ" എന്ന വിഷയത്തെ ആസ്പദമാക്കി സംഘടിപ്പിക്കുന്ന അന്തര്‍ദേശീയ ത്രിദിന സെമിനാറിന് കോട്ടയം ബി.സി.എം കോളേജില്‍ തുടക്കമായി. മഹാത്മാഗാന്ധി യൂണിവേഴ്സ്റ്റി വൈസ് ചാന്‍സിലര്‍ ഡോ. ബാബു സെബാസ്റ്റ്യന്‍ സെമിനാര്‍ ഉദ്ഘാടനം ചെയ്തു. ഭാഷയുടെയും സംസ്‌ക്കാരത്തിന്റെയും പ്രതിഫലനങ്ങളായ പുരാതനപ്പാട്ടുകളെ സംരക്ഷിക്കേണ്ടത് ഇന്നിന്റെ ആവശ്യകതയാണെന്ന് ഉദ്ഘാടന പ്രസംഗത്തില്‍ അദ്ദേഹം പറഞ്ഞു. പുരാതനപ്പാട്ടുകളും പാരമ്പര്യങ്ങളും സംരക്ഷിക്കുന്നതില്‍ കോട്ടയം അതിരൂപത നല്‍കുന്ന സവിശേഷ ശ്രദ്ധ പ്രശംസനീയമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കോട്ടയം അതിരൂപതാ വികാരി ജനറാള്‍ റവ. ഫാ. മൈക്കിള്‍ വെട്ടിക്കാട്ട് ചടങ്ങില്‍ അദ്ധ്യക്ഷത വഹിച്ചു. ബി.സി.എം കോളേജ് പ്രിന്‍സിപ്പാള്‍ സിസ്റ്റര്‍ ബെറ്റ്‌സി എസ്.വി.എം, ബര്‍സാര്‍ ഫാ. ഫില്‍മോന്‍ കളത്ര, എം.ജി. യൂണിവേഴ്‌സിറ്റി കോളേജ് ഡെവലപ്പ്‌മെന്റ് കൗണ്‍സില്‍ ഡയറക്ടര്‍ ഡോ. ജയചന്ദ്രന്‍ കെ, മാത്യു വട്ടക്കളം, ഫാ. ജോണ്‍സണ്‍ നീലാനിരപ്പേല്‍ എന്നിവര്‍ പ്രസംഗിച്ചു. ആദ്യദിനത്തില്‍ നടത്തപ്പെട്ട പ്രബന്ധ അവതരണങ്ങള്‍ക്ക് ഡോ. സ്‌കറിയ സക്കറിയ, ഡോ. കെ.എം. ഭരതന്‍, റവ. ഡോ. സണ്ണി കൊക്കരവാലയില്‍ എസ്.ജെ, ഡോ. സീമ ജെറോം, ഡോ. ജി രവികുമാര്‍ കുടവെട്ടൂര്‍, കെ.സി ജെയിംസ് കുളത്തുതല, പ്രൊഫ. അനില്‍ സ്റ്റീഫന്‍, നേവി ജോര്‍ജ്ജ്, ഡോ. നവീന ജെ. നരിതൂക്കിയില്‍ എന്നിവര്‍ നേതൃത്വം നല്‍കി. 
സെമിനാറിന്റെ രണ്ടാം ദിനമായ ഇന്ന് (ഓഗസ്റ്റ് 25)  ഡോ. അജു. കെ. നാരായണന്‍, ഡോ. ആര്‍ ഗീതാദേവി, ഷിനോ കുന്നപ്പള്ളി, പ്രൊഫ. ബൈജു മുകളേല്‍, ഡോ. കെ.എസ്. മാത്യു, അഡ്വ. സന്ദീപ് എബ്രാഹം, ഡോ. സനില്‍ ജോര്‍ജ്ജ് ചെമ്മലക്കുഴി എന്നിവര്‍ പ്രബന്ധങ്ങള്‍ അവതരിപ്പിക്കും. മഹാത്മാഗാന്ധി സര്‍വകലാശാല,ഡോ. ജേക്കബ് കൊല്ലാപറമ്പില്‍ എഡ്യുക്കേഷനല്‍ ട്രസ്റ്റ്, ക്‌നാനായ അക്കാദമി ഫോര്‍ റിസെര്‍ച്ച് & ട്രെയിനിംഗ്, ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ റിസര്‍ച്ച് ഇന്‍ സോഷ്യല്‍ സയന്‍സസ് ആന്‍ഡ് ഹ്യുമാനിറ്റീസ്, ക്‌നാനായ കത്തോലിക്കാ കോണ്‍ഗ്രസ്, ക്‌നാനായ കാത്തലിക് വിമന്‍സ് അസോസിയേഷന്‍, ക്‌നാനായ കാത്തലിക് യൂത്ത് ലീഗ് എന്നിവയുമായി സഹകരിച്ചാണ് ബി.സി.എം കോളേജ് മലയാളവിഭാഗത്തിന്റെ ആഭിമുഖ്യത്തില്‍ സെമിനാര്‍ സംഘടിപ്പിക്കുന്നത്.  ഓഗസ്റ്റ് 26 വരെ സംഘടിപ്പിക്കുന്ന സെമിനാറില്‍ ഇന്ത്യയിലും വിദേശത്തുമുള്ള 22 വിദഗ്ദ്ധര്‍  പ്രബന്ധങ്ങള്‍ അവതരിപ്പിക്കും. പുരാതനകേരളത്തിന്റെ ചരിത്രം, ഭാഷ, വസ്ത്രധാരണം, ഭക്ഷണശൈലി, ആചാരങ്ങള്‍, ചടങ്ങുകള്‍, ആദ്ധ്യാത്മികത തുടങ്ങി സാംസ്‌കാരിക ജീവിതത്തിന്റെ സമസ്ത മേഖലകളെക്കുറിച്ചും പ്രതിപാദിക്കുന്ന പുരാതനപ്പാട്ടുകള്‍ സാഹിത്യനിരൂപണത്തിന്റെ നവനിലപാടുകളിലൂടെ സെമിനാറില്‍ വിശദമായി വിലയിരുത്തപ്പെടും. 

കോട്ടയം: "മലയാളത്തിലെ സുറിയാനി ക്രിസ്ത്യാനികളുടെ പുരാതനപ്പാട്ടുകള്‍ നാടോടിവിജ്ഞാനീയപഠനത്തിലൂടെ" എന്ന വിഷയത്തെ ആസ്പദമാക്കി സംഘടിപ്പിക്കുന്ന അന്തര്‍ദേശീയ ത്രിദിന സെമിനാറിന് കോട്ടയം ബി.സി.എം കോളേജില്‍ തുടക്കമായി. മഹാത്മാഗാന്ധി യൂണിവേഴ്സ്റ്റി വൈസ് ചാന്‍സിലര്‍ ഡോ. ബാബു സെബാസ്റ്റ്യന്‍ സെമിനാര്‍ ഉദ്ഘാടനം ചെയ്തു. ഭാഷയുടെയും സംസ്‌ക്കാരത്തിന്റെയും പ്രതിഫലനങ്ങളായ പുരാതനപ്പാട്ടുകളെ സംരക്ഷിക്കേണ്ടത് ഇന്നിന്റെ ആവശ്യകതയാണെന്ന് ഉദ്ഘാടന പ്രസംഗത്തില്‍ അദ്ദേഹം പറഞ്ഞു. പുരാതനപ്പാട്ടുകളും പാരമ്പര്യങ്ങളും സംരക്ഷിക്കുന്നതില്‍ കോട്ടയം അതിരൂപത നല്‍കുന്ന സവിശേഷ ശ്രദ്ധ പ്രശംസനീയമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കോട്ടയം അതിരൂപതാ വികാരി ജനറാള്‍ റവ. ഫാ. മൈക്കിള്‍ വെട്ടിക്കാട്ട് ചടങ്ങില്‍ അദ്ധ്യക്ഷത വഹിച്ചു. ബി.സി.എം കോളേജ് പ്രിന്‍സിപ്പാള്‍ സിസ്റ്റര്‍ ബെറ്റ്‌സി എസ്.വി.എം, ബര്‍സാര്‍ ഫാ. ഫില്‍മോന്‍ കളത്ര, എം.ജി. യൂണിവേഴ്‌സിറ്റി കോളേജ് ഡെവലപ്പ്‌മെന്റ് കൗണ്‍സില്‍ ഡയറക്ടര്‍ ഡോ. ജയചന്ദ്രന്‍ കെ, മാത്യു വട്ടക്കളം, ഫാ. ജോണ്‍സണ്‍ നീലാനിരപ്പേല്‍ എന്നിവര്‍ പ്രസംഗിച്ചു. ആദ്യദിനത്തില്‍ നടത്തപ്പെട്ട പ്രബന്ധ അവതരണങ്ങള്‍ക്ക് ഡോ. സ്‌കറിയ സക്കറിയ, ഡോ. കെ.എം. ഭരതന്‍, റവ. ഡോ. സണ്ണി കൊക്കരവാലയില്‍ എസ്.ജെ, ഡോ. സീമ ജെറോം, ഡോ. ജി രവികുമാര്‍ കുടവെട്ടൂര്‍, കെ.സി ജെയിംസ് കുളത്തുതല, പ്രൊഫ. അനില്‍ സ്റ്റീഫന്‍, നേവി ജോര്‍ജ്ജ്, ഡോ. നവീന ജെ. നരിതൂക്കിയില്‍ എന്നിവര്‍ നേതൃത്വം നല്‍കി.  സെമിനാറിന്റെ രണ്ടാം ദിനമായ ഇന്ന് (ഓഗസ്റ്റ് 25)  ഡോ. അജു. കെ. നാരായണന്‍, ഡോ. ആര്‍ ഗീതാദേവി, ഷിനോ കുന്നപ്പള്ളി, പ്രൊഫ. ബൈജു മുകളേല്‍, ഡോ. കെ.എസ്. മാത്യു, അഡ്വ. സന്ദീപ് എബ്രാഹം, ഡോ. സനില്‍ ജോര്‍ജ്ജ് ചെമ്മലക്കുഴി എന്നിവര്‍ പ്രബന്ധങ്ങള്‍ അവതരിപ്പിക്കും. മഹാത്മാഗാന്ധി സര്‍വകലാശാല,ഡോ. ജേക്കബ് കൊല്ലാപറമ്പില്‍ എഡ്യുക്കേഷനല്‍ ട്രസ്റ്റ്, ക്‌നാനായ അക്കാദമി ഫോര്‍ റിസെര്‍ച്ച് & ട്രെയിനിംഗ്, ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ റിസര്‍ച്ച് ഇന്‍ സോഷ്യല്‍ സയന്‍സസ് ആന്‍ഡ് ഹ്യുമാനിറ്റീസ്, ക്‌നാനായ കത്തോലിക്കാ കോണ്‍ഗ്രസ്, ക്‌നാനായ കാത്തലിക് വിമന്‍സ് അസോസിയേഷന്‍, ക്‌നാനായ കാത്തലിക് യൂത്ത് ലീഗ് എന്നിവയുമായി സഹകരിച്ചാണ് ബി.സി.എം കോളേജ് മലയാളവിഭാഗത്തിന്റെ ആഭിമുഖ്യത്തില്‍ സെമിനാര്‍ സംഘടിപ്പിക്കുന്നത്.  ഓഗസ്റ്റ് 26 വരെ സംഘടിപ്പിക്കുന്ന സെമിനാറില്‍ ഇന്ത്യയിലും വിദേശത്തുമുള്ള 22 വിദഗ്ദ്ധര്‍  പ്രബന്ധങ്ങള്‍ അവതരിപ്പിക്കും. പുരാതനകേരളത്തിന്റെ ചരിത്രം, ഭാഷ, വസ്ത്രധാരണം, ഭക്ഷണശൈലി, ആചാരങ്ങള്‍, ചടങ്ങുകള്‍, ആദ്ധ്യാത്മികത തുടങ്ങി സാംസ്‌കാരിക ജീവിതത്തിന്റെ സമസ്ത മേഖലകളെക്കുറിച്ചും പ്രതിപാദിക്കുന്ന പുരാതനപ്പാട്ടുകള്‍ സാഹിത്യനിരൂപണത്തിന്റെ നവനിലപാടുകളിലൂടെ സെമിനാറില്‍ വിശദമായി വിലയിരുത്തപ്പെടും.

 Latest

Copyrights@2016.