india

സ്നേഹവീടിന്റെ താക്കോൽ ജോസ്‌ന ജോസ് ഏറ്റുവാങ്ങി

Tiju Kannampally  ,  2017-09-19 05:29:34amm

സ്നേഹവീടിന്റെ🏡 താക്കോൽ ജോസ് ന ജോസ് ഏറ്റുവാങ്ങി🏠
കിടങ്ങൂര്‍ : സെന്റ്‌ മേരീസ്‌ ഹയര്‍ സെക്കന്‍ഡറി സ്‌കൂളിന്റെ ആഭിമുഖ്യത്തില്‍ പണി കഴിപ്പിച്ച സ്‌നേഹവീടിന്റെ താക്കോല്‍ദാന കര്‍മം പ്രശസ്‌ത സിനി ആര്‍ട്ടിസ്റ്റ്‌ ഗിന്നസ്‌ പക്രു നിര്‍വഹിച്ചു. സ്‌കൂളിലെ 10-ാം ക്ലാസ്‌ വിദ്യാര്‍ത്ഥിനിയായ ജോസ്‌ന ജോസിനാണ്‌ സ്‌നേഹവീട്‌ കൈമാറിയത്‌. ജോസ്‌നയുടെ പിതാവിന്റെ മൃതസംസ്‌കാര ചടങ്ങില്‍ പങ്കെടുക്കവെയാണ്‌ അധ്യാപകരും സഹപാഠികളും ജോസ്‌നയുടെ വീടിന്റെ ശോചനീയാവസ്ഥ മനസിലാക്കുന്നത്‌. ഹെഡ്‌മാസ്റ്ററുടെ നേതൃത്വത്തില്‍ അധ്യാപകരും PTA യും കുട്ടികളും ചേര്‍ന്ന്‌ 7 ലക്ഷം രൂപ സമാഹരിച്ച്‌ രണ്ടുലക്ഷത്തി പതിനായിരം രൂപയ്‌ക്ക്‌ മൂന്ന്‌ സെന്റ്‌ സ്ഥലം വാങ്ങിച്ചാണ്‌ വീടുപണി ആരംഭിച്ചത്‌. രണ്ട്‌ ബഡ്‌റൂം, ഹാള്‍, അടുക്കള, സിറ്റൗട്ട്‌, ബാത്ത്‌റൂം എന്നിവയുള്‍പ്പെടെ സാമാന്യം മനോഹരമായ വീടിന്റെ പണി പൂര്‍ത്തിയാക്കി, 2017 സെപ്‌റ്റംബര്‍ ഒന്നാംതീയതി സ്‌കൂളിലെ ഓണാഘോഷത്തോടനുബന്ധിച്ചു നടന്ന പൊതുയോഗത്തില്‍വച്ച്‌ സ്ഥലത്തിന്റെ ആധാരവും വീടിന്റെ താക്കോലും ജോസ്‌നയെ ഏല്‍പ്പിച്ചു. വിപുലമായ ആഘോഷപരിപാടികള്‍ക്കൊപ്പം സ്‌കൂള്‍ നടത്തുന്ന സാമൂഹ്യപ്രതിബദ്ധത ഏവര്‍ക്കും മാതൃകാപരമാണെന്ന്‌ ചടങ്ങ്‌ ഉദ്‌ഘാടനം ചെയ്‌ത MLA മോന്‍സ്‌ ജോസഫ്‌ അഭിപ്രായപ്പെട്ടു. സ്‌കൂള്‍ മാനേജര്‍ ഫാ. N. I മൈക്കിള്‍, പ്രിന്‍സിപ്പല്‍ ജിജി സി. അലക്‌സ്‌, PTA പ്രസിഡന്റ്‌ തോമസ്‌ മുളയ്‌ക്കല്‍, ഹെഡ്‌മാസ്റ്റര്‍ പി.എ. ബാബു, സ്റ്റാഫ്‌ സെക്രട്ടറി ഫാ. ജോയ്‌ കട്ടിയാങ്കല്‍ എന്നിവരുടെ നേതൃത്വത്തില്‍ എല്ലാവരുടെയും സഹകരണത്തോടെയാണ്‌ ഈ മഹത്തായ കര്‍മം പൂര്‍ത്തിയാക്കിയത്‌.

Latest

Copyrights@2016.