india

പുതിയ മദ്യനയം: KCC മ​ല​ബാ​ർ റീ​ജ​ണ്‍ പ്ര​തി​നി​ധി സ​മ്മേ​ള​നം പ്ര​തി​ഷേ​ധി​ച്ചു

Clintis Thekumkattil  ,  2017-09-21 10:07:26pmm

ക​ണ്ണൂ​ർ: ദൂ​ര​പ​രി​ധി​യും പൊ​തു മാ​ന​ദ​ണ്ഡ​ങ്ങ​ളും മ​റി​ക​ട​ന്ന് മ​ദ്യ​ഷാ​പ്പു​ക​ൾ തു​റ​ക്കാ​നു​ള്ള സ​ർ​ക്കാ​രി​ന്‍റെ തീ​രു​മാ​ന​ത്തി​ൽ ക​ണ്ണൂ​ർ ബ​റു​മ​റി​യം പാ​സ്റ്റ​റ​ൽ സെ​ന്‍റ​റി​ൽ ചേ​ർ​ന്ന ക്നാ​നാ​യ ക​ത്തോ​ലി​ക്ക കോ​ണ്‍​ഗ്ര​സ് (KCC)​ മ​ല​ബാ​ർ റീ​ജ​ണ്‍ പ്ര​തി​നി​ധി സ​മ്മേ​ള​നം പ്ര​തി​ഷേ​ധി​ച്ചു. സ​മൂ​ഹ​ത്തി​ന്‍റെ സ​മാ​ധാ​ന അ​ന്ത​രീ​ക്ഷ​ത്തി​ന് കോ​ട്ടം വ​രു​ത്തു​ന്ന ഇ​ത്ത​രം തീ​രു​മാ​ന​ങ്ങ​ളി​ൽ നി​ന്നും സ​ർ​ക്കാ​ർ പി​ന്മാ​റണ​മെ​ന്ന് യോ​ഗം ആ​വ​ശ്യ​പ്പെ​ട്ടു. കു​ടി​യേ​റ്റ പി​താ​ക്ക​ന്മാ​രെ പ്ലാ​റ്റി​നം ജൂ​ബി​ലി വ​ർ​ഷ​ത്തി​ൽ ഫൊ​റോ​ന ത​ല​ത്തി​ൽ ആ​ദ​രി​ക്കാ​നും ത​ല​മു​റ​ക​ളാ​യി കൈ​മാ​റ്റം ചെ​യ്യ​പ്പെ​ട്ട​ ക്നാ​നാ​യ ത​നി​മ​യും പൈ​തൃക​വും വ​രും​ത​ല​മു​റ​യ്ക്ക് കൈ​മാ​റാ​നു​ള്ള ക​ർ​മപ​ദ്ധ​തി​ക​ൾ യൂ​ണി​റ്റ് ത​ല​ത്തി​ൽ ആ​വി​ഷ്കരി​ക്കു​ന്ന​തി​നും യോ​ഗം തീ​രു​മാ​നി​ച്ചു. മ​ല​ബാ​ർ കു​ടി​യേ​റ്റ പ്ലാ​റ്റി​നം ജൂ​ബി​ലി​യു​ടെ ഭാ​ഗ​മാ​യി കെ​സി​സി-​കെ​സി​ഡ​ബ്ല്യു​എ സം​ഗ​മം വ​യ​നാ​ട് ജി​ല്ല​യി​ലെ പെ​രി​ക്ക​ല്ലൂ​ർ ഫൊ​റോ​ന​യി​ൽ ന​ട​ത്താ​നും തീ​രു​മാ​നി​ച്ചു.

യോ​ഗ​ത്തി​ൽ കെ​സി​സി മ​ല​ബാ​ർ റീ​ജ​യ​ണ്‍ പ്ര​സി​ഡ​ന്‍റ് ബാ​ബു ക​ദ​ളി​മ​റ്റം അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ക​ണ്ണൂ​ർ ബ​റു​മ​റി​യം പാ​സ്റ്റ​റ​ൽ സെ​ന്‍റ​ർ ഡ​യ​റ​ക്‌​ട​ർ ഫാ.​ഏ​ബ്ര​ഹാം പ​റ​ന്പേട്ട് പ്ര​തി​നി​ധി സ​മ്മേ​ള​നം ഉ​ദ്ഘാ​ട​നം ചെ​യ്തു. കെ​സി​ഡ​ബ്ല്യു​എ റീ​ജ​​ണ്‍ പ്ര​സി​ഡ​ന്‍റ് മൗ​ലി തോ​മ​സ്, റി​ട്ട​യേർഡ് കേ​ണ​ൽ ലീ​ല ഇ​ല​വും​മു​റി​യി​ൽ, സൈ​മ​ണ്‍ പാ​ഴൂ​ക്കു​ന്നേ​ൽ, സ​ജി പ്ലാ​ച്ചേ​രി​പ്പു​റ​ത്ത്, ത​ങ്ക​ച്ച​ൻ പു​ത്ത​ൻ​പു​ര​യ്ക്ക​ൽ, ജോ​ണി കു​ള​ക്കാ​ട്ടു​കു​ടി എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. പ്ര​ഫ.​തോ​മ​സ് മു​ല്ല​പ്പ​ള​ളി സ്വാ​ഗ​ത​വും ബെ​ന്നി കു​ന്നം​കു​ഴ​യ്ക്ക​ൽ ന​ന്ദി​യും പ​റ​ഞ്ഞു.



Latest

Copyrights@2016.