india

തൂവാനീസാ ബൈബിൾ കൺവൻഷന് അഭിഷേക നിറവിൽ സമാപനം

Tiju Kannampally  ,  2017-09-24 09:25:09pmm

 

തൂവാനീസാ ബൈബിൾ കൺവൻഷന് അഭിഷേക നിറവിൽ സമാപനം  
 
 കോട്ടയം: കോതനല്ലൂർ തൂവാനീസായിൽ നടത്തപ്പെട്ട 17-ാം മത് ബൈബിൾ കൺവൻഷൻ അഭിഷേക നിറവിൽ സമാപിച്ചു. നാലാം ദിവസമായ ഇന്നലെ കോട്ടയം അതിരൂപത വികാരി ജനറാൾ ബഹു. ഫാ. മൈക്കിൾ വെട്ടിക്കാട്ട് വി.കുർബ്ബാന അർപ്പിച്ച് സന്ദേശം നൽകി. സഹോദര സ്നേഹത്തിലൂടെ വചനാധിഷ്ഠിത ജീവിതം നയിച്ച് ക്രൈസ്തവ കൂട്ടായ്മയിൽ ആനന്ദം കണ്ടെത്തണമെന്നും മനുഷ്യന്റെ ആത്മീയ ചിന്തകളും വാക്കുകളും പ്രവർത്തികളും ഒന്നിച്ചുപോവണമെന്നും അദ്ദേഹം തന്റെ വചന സന്ദേശത്തിൽ പറഞ്ഞു.
ഫാ. ജിജോ നെല്ലിക്കാക്കണ്ടത്തിൽ
ഫാ. ജോസ് പൂത്യക്കയിൽ
ഫാ. സിറിയക്ക് പടപുരയ്ക്കൽ
ഫാ. ജിബിൻ കീച്ചേരിൽ
ഫാ.ജോയി കാളവേലിൽ
എന്നിവർ സഹകാർമ്മികരായി.
പ്രശസ്ത വചന പ്രഘോഷകൻ ബ്ര . ബേബി ജോൺ കലയന്താനി സഭയും പരി .കന്യകാ മറിയവും എന്ന വിഷയത്തിൽ വചന പ്രഘോഷണം നടത്തി. കോട്ടയം അതിരൂപത സഹായ മെത്രാൻ മാർ.ജോസഫ് പണ്ടാരശ്ശേരിലിന്റെ മുഖ്യകാർമ്മികത്വത്തിൽ നടത്തപ്പെട്ട ദിവ്യകാരുണ്യ പ്രദക്ഷിണത്തോടെ തൂവാനീസ ബൈബിൾ കൺവൻഷൻ സമാപിച്ചു.

കോട്ടയം: കോതനല്ലൂർ തൂവാനീസായിൽ നടത്തപ്പെട്ട 17-ാം മത് ബൈബിൾ കൺവൻഷൻ അഭിഷേക നിറവിൽ സമാപിച്ചു. നാലാം ദിവസമായ ഇന്നലെ കോട്ടയം അതിരൂപത വികാരി ജനറാൾ ബഹു. ഫാ. മൈക്കിൾ വെട്ടിക്കാട്ട് വി.കുർബ്ബാന അർപ്പിച്ച് സന്ദേശം നൽകി. സഹോദര സ്നേഹത്തിലൂടെ വചനാധിഷ്ഠിത ജീവിതം നയിച്ച് ക്രൈസ്തവ കൂട്ടായ്മയിൽ ആനന്ദം കണ്ടെത്തണമെന്നും മനുഷ്യന്റെ ആത്മീയ ചിന്തകളും വാക്കുകളും പ്രവർത്തികളും ഒന്നിച്ചുപോവണമെന്നും അദ്ദേഹം തന്റെ വചന സന്ദേശത്തിൽ പറഞ്ഞു.ഫാ. ജിജോ നെല്ലിക്കാക്കണ്ടത്തിൽ ഫാ. ജോസ് പൂത്യക്കയിൽ ഫാ. സിറിയക്ക് പടപുരയ്ക്കൽ ഫാ. ജിബിൻ കീച്ചേരിൽ ഫാ.ജോയി കാളവേലിൽഎന്നിവർ സഹകാർമ്മികരായി.പ്രശസ്ത വചന പ്രഘോഷകൻ ബ്ര . ബേബി ജോൺ കലയന്താനി സഭയും പരി .കന്യകാ മറിയവും എന്ന വിഷയത്തിൽ വചന പ്രഘോഷണം നടത്തി. കോട്ടയം അതിരൂപത സഹായ മെത്രാൻ മാർ.ജോസഫ് പണ്ടാരശ്ശേരിലിന്റെ മുഖ്യകാർമ്മികത്വത്തിൽ നടത്തപ്പെട്ട ദിവ്യകാരുണ്യ പ്രദക്ഷിണത്തോടെ തൂവാനീസ ബൈബിൾ കൺവൻഷൻ സമാപിച്ചു.

 



Latest

Copyrights@2016.