nattuvartha

കിടങ്ങൂര്‍ പൗരാവലിയുടെ മത്സരവള്ളംകളി 8ന്

Tiju Kannampally  ,  2017-10-04 06:06:38amm

കിടങ്ങൂര്‍ പൗരാവലിയുടെ മത്സരവള്ളംകളി 8ന്
കോട്ടയം: മീനച്ചിലാര്‍ സംരക്ഷണം എന്ന ലക്ഷ്യത്തോടെ നദീസംരക്ഷണം, ജലസുരക്ഷ എന്നീ സന്ദേശങ്ങള്‍ ഉയര്‍ത്തി കിടങ്ങൂര്‍ പൗരാവലിയുടെ ആഭിമുഖ്യത്തില്‍ മീനച്ചിലാറ്റില്‍ ചെക്ക് ഡാം മുതല്‍ ക്ഷേത്രക്കടവ് വരെ മത്സരവള്ളംകളി നടത്തും. വിവിധ ഇനങ്ങളിലായി 30ല്‍ പരം മത്സരവള്ളങ്ങള്‍ പങ്കെടുക്കുന്ന ജലമേളയുടെ ഉദ്ഘാടനം എട്ടിന് പകല്‍ 1.30ന് മന്ത്രി പി തിലോത്തമന്‍ നിര്‍വഹിക്കും. ജോസ് കെ മാണി എംപി മത്സരങ്ങല്‍ ഫ്‌ളാഗ് ഓഫ് ചെയ്യും. മോന്‍സ് ജോസഫ് എം.എല്‍.എ ചടങ്ങില്‍ അധ്യക്ഷനാകും. എം.എല്‍.എ മാരായ ഉമ്മന്‍ ചാണ്ടി, കെ.എം മാണി, തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍, അഡ്വ. കെ സുരേഷ് കുറുപ്പ്, കലക്ടര്‍ ബി.എസ് തിരുമേനി, പൊലീസ് മേധാവി മുഹമ്മദ് റഫീഖ്, വിവിധ രാഷ്ട്രീയ കക്ഷി നേതാക്കള്‍, സാംസ്‌കാരിക നായകന്‍മാര്‍ പങ്കെടുക്കും. പഞ്ചായത്തുകള്‍, ബ്‌ളോക്ക് പഞ്ചായത്തുകള്‍, ജില്ലാ പഞ്ചായത്ത്, രാക്ഷ്ട്രീയ, സാമുദായിക, സാംസ്‌കാരിക സംഘടനകള്‍, വിവിധ വകുപ്പുകള്‍ എന്നിവരുടെ സഹകരണത്തോടെയാണ് വള്ളംകളി. ചുണ്ടന്‍ വള്ളങ്ങള്‍, ഇരുട്ടുകുത്തി വള്ളങ്ങള്‍ കൂടാതെ ചെറുവള്ളങ്ങളും മത്സരത്തിന് മാറ്റ് കൂട്ടും. പ്രായോഗികമായ തടസ്സങ്ങളുള്ളതിനാല്‍ ഫൈബര്‍ ചുണ്ടന്‍ വള്ളങ്ങളാണ് മത്സരത്തില്‍ അണിചേരുക.

Latest

Copyrights@2016.