india

സ്നേഹകൂടാരത്തിന് താങ്ങായി "ക്ലീൻ ഉഴവൂർ"| ഉഴവൂർ കെ സി വൈ എൽ വ്യത്യസ്തതയുടെ കൊടുമുടിയിൽ

Saju Kannampally  ,  2017-10-19 07:44:43amm ക്ലിന്റിസ് ജോർജ്

ഉഴവൂർ:സ്നേഹകൂടാരത്തിന് താങ്ങായിൽ "ക്ലീൻ ഉഴവൂർ" ഉഴവൂർ കെ സി വൈ എൽ വ്യത്യസ്തതയുടെ കൊടുമുടിയിൽ. ഇന്ത്യൻ പ്രധാനമന്ത്രി ക്ലീൻ ഇന്ത്യ പദ്ധതിയുമായി വരുമ്പോൾ ഉഴവൂർ കെ സി വൈ എൽ "ക്ലീൻ ഉഴവൂർ" പദ്ധതിയിലൂടെ  സ്നേഹ കൂടാരത്തിന് ഫണ്ട് സമാഹരിക്കുന്നു .  ഇടവകയിലെ എല്ലാ കുടുംബത്തിനും "സുരക്ഷിതമായ ഒരു വീട്"എന്ന ലക്ഷ്യത്തോടെ ഉഴവൂർ KCYL യൂണിന്റ് കാരുണ്യവര്ഷത്തില് തുടക്കം കുറിച്ച സ്നേഹകൂടാരം എന്ന ഭവനപദ്ധതിയുടെ അടുത്ത വീടുകൾ പണിയുന്നതിനുള്ള ഫണ്ടിലേക്കും, മൈന്റൈൻസ് പണികൾ നടത്തുന്നതിനും,  യുണിറ്റിന്റെ പ്രവർത്തന ഫണ്ടും സമാഹരിക്കുന്നതിനായി ദീപാവലി ദിവസത്തിൽ ഇടവകയിലെ വീടുകളിലെ ഉപയോഗ ശൂന്യമായ വസ്തുക്കൾ ശേഖരിച്ച് വിൽക്കുന്നു. ഫാ.തോമസ് പ്രാലേൽ , ഫാ. ജിബിൻ പാരടിയിൽ , ജോമി കൈപ്പാറേട്ട് , ആൽബിൻ കുഴിപ്ല്യാക്കിൽ , ജോയൽ കുഴിപ്പിള്ളിൽ , മിന്നു ഷാജി , അന്ന ഗ്രിഗോറിയോസ് എന്നിവരുടെ നേത്യതത്തിലാണ് യൂണിറ്റ് പ്രവർത്തനങ്ങൾ നടക്കുന്നത്. ഇതിനായി സഹകരിച്ച എല്ലാ അംഗങ്ങൾക്കും നന്ദി അറിയിക്കുന്നു..



Latest

Copyrights@2016.