india

കെ സി സി സെമിനാറും ക്‌നാനായ സംഗമവും

Tiju Kannampally  ,  2017-10-20 05:47:05amm

രാജപുരം: കെസിസി അയറോട്ട് യൂണിറ്റിന്റെ ആഭ്യമുഖ്യത്തില്‍ സംഘടിപ്പിച്ച ഏകദിന സെമിനാറും ക്‌നാനായ സംഗമവും യൂണിറ്റ് ചാപ്ലയില്‍ ഫാ. ബെന്നി ചേരിയില്‍ ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് പി.യൂ.തോമസ് അധ്യക്ഷത വഹിച്ചു. ക്‌നാനായ സമുദായവും ആചാരങ്ങളും, കുടുംബജീവിതം എന്നീ വിഷയങ്ങളില്‍ ഫിലിപ്പ് കൊട്ടോടി, ബാലചന്ദ്രന്‍ കൊട്ടോടി എന്നിവര്‍ ക്ലാസെടുത്തു. സമാപാന സമ്മേളനം കെസിസി രാജപുരം ഫൊറോന ചാപ്ലയില്‍ ഫാ. ഷാജി മുകളേല്‍ ഉദ്ഘാടനം ചെയ്തു. മലബാര്‍ റീജനല്‍ പ്രസിഡന്റ് ബാബു കദളിമറ്റം, ഫൊറോന പ്രസിഡന്റ് സജി പാച്ചേരിപ്പുറത്ത്, സി.ജെ. ഫിലിപ്പ് ചാരാത്ത്, ഉഷ സജി പ്ലാച്ചേരിപ്പുറത്ത് എന്നിവര്‍ പ്രസംഗിച്ചു. 20 വര്‍ഷം മുന്‍പു മുന്നോളം ബസുകള്‍ സര്‍വീസ് നടത്തിയിരുന്ന അയറോട്ട് പ്രദേശത്തേക്കു കെഎസ്ആര്‍ടിസി ബസ് സര്‍വീസ് ആരംഭിക്കണമെന്നു സെമിനാര്‍ ആവശ്യപ്പെട്ടു. കെസിസി, കെസിഡബ്ല്യുഎ, കെസിവൈഎല്‍ അംഗങ്ങള്‍ സെമിനാറില്‍ സംബന്ധിച്ചു.



Latest

Copyrights@2016.