india

മിസ്പ 2017 - കാരുണ്യ സ്പർശവുമായി പടമുഖം കെ.സി.വൈ.എൽ

Tiju Kannampally  ,  2017-12-07 05:44:38amm

മിസ്പ 2017 - കാരുണ്യ സ്പർശവുമായി പടമുഖം കെ.സി.വൈ.എൽ
പടമുഖം : യുവജനമുന്നേറ്റം സഭയോടും സമുദായത്തോടും ചേർന്ന് എന്ന പ്രവർത്തനമുദ്രാവാക്യവുമായി മുന്നേറുന്ന കെ.സി.വൈ.എൽ അതിരൂപതാ സമിതിയോട് ചേർന്ന് നിന്ന് വ്യത്യസ്തമായ കർമ്മപരിപാടികളുമായി മുന്നോട്ട് പോകുകയാണ് കെ.സി.വൈ.എൽ പടമുഖം യൂണിറ്റും. പ്രായാധിക്യത്താലും രോഗാവസ്ഥയാലും പള്ളിയിൽ പോകുവാനോ സമൂഹത്തിൽ ഇറങ്ങുവാനോ സാധിക്കാത്ത ഇടവകാതിർത്തിയിലെ മുതിർന്ന അംഗങ്ങളെ സന്ദർശിക്കുകയും അവരോടൊത്ത് സംസാരിച്ചിരിക്കുകയും, ആവശ്യമെങ്കിൽ നേഴ്സിംഗ് സഹായവും ഡോക്ടറുടെ സേവനവും ലഭ്യമാക്കുകയും ചെയ്യുക എന്ന മാതൃകാപരമായ ഒരു ശുശ്രൂഷയിലേക്ക് കാലെടുത്ത് വെച്ചിരിക്കുകയാണ് കെ.സി.വൈ.എൽ പടമുഖം യൂണിറ്റിലെ‌ യുവജനങ്ങൾ. ഇടവകയിലെ പ്രായം ചെന്നവരും രോഗികളുമായവരോടൊപ്പം മാസത്തിലൊരിക്കൽ സമയം ചിലവഴിക്കുന്നതുവഴി സഭയും സമുദായവുമായും അതോടൊപ്പം സമൂഹവുമായി ബന്ധപ്പെട്ട മുൻ തലമുറയുടെ അനുഭവങ്ങൾ യുവജനങ്ങളിലേക്കെത്തുന്നു. കൂടാതെ മുൻ കാലങ്ങളിലെ കഷ്ടപ്പാടുകളും കുടിയേറ്റചരിത്രവും അനുഭവസ്ഥരിൽ നിന്നും അറിയുന്നതുവഴി, സമൂഹത്തോടും സമുദായത്തോടും കൂറുള്ളവരായി മാറുന്നതിന് യുവജനങ്ങൾക്ക് സാധിക്കുന്നു‌. പ്രായമായവർക്ക് സാന്ത്വനമേകുന്ന ഈ കർമ്മപരിപാടിക്ക് മിസ്പ എന്നാണ് പേരിട്ടിരിക്കുന്നത്. ദൈവകൽപന പ്രകാരം ദൈവത്തെ ആരാധിക്കുന്നതിന് ഇസ്രായേൽ ഒന്നിച്ചുകൂടിയ സ്ഥലമാണ് മിസ്പ. (1 സാമുവൽ 7:4-5). പടമുഖം കെ.സി.വൈ.എൽ അംഗങ്ങൾ ദൈവവചനാനുസൃതം മുതിർന്ന തലമുറയുമായി ഒന്നിച്ചുകൂടുന്നതിന് ആവിഷ്കരിച്ച ഈ പദ്ധതിക്ക് അതുകൊണ്ടാണ് മിസ്പ എന്ന് പേരിട്ടത്. വിവിധ ഗ്രൂപ്പുകളായി തിരിഞ്ഞ് നടത്തുന്ന ഈ ശുശ്രൂഷ പടമുഖം പള്ളി വികാരി ഫാ. ബെന്നി കന്നുവെട്ടിയേൽ, കെ.സി.വൈ.എൽ സിസ്റ്റർ അഡ്വൈസർ സി. പുഷ്പ എസ്.ജെ.സി, ഡയറക്ടർ ഡോ. മാത്യൂ പുള്ളോലിൽ എന്നിവരുടെ മേൽനോട്ടത്തിൽ ജിത്തു പേഴുംകാട്ടിൽ, ബിനീഷ് നെല്ലിപ്പുഴക്കുന്നേൽ, മെർബിൻ വള്ളിയോടത്ത്, സ്റ്റെഫിൻ വേളൂപറമ്പിൽ, സ്റ്റെഫി കപ്ലങ്ങാട്ട് എന്നിവരുടെ നേതൃത്വത്തിൽ നടന്നുവരുന്നു.

Latest

Copyrights@2016.