india
മുംബൈ :ടിസ്സില്‍ മലയാളിക്ക് മികവിന്റെ പെണ്‍തിളക്കം
Tiju Kannampally , 2018-01-10 08:25:20amm

ടിസ്സില്‍ മലയാളിക്ക് മികവിന്റെ പെണ്‍തിളക്കം
മുംബൈ : വിദ്യാഭ്യാസ മേഖലയില്‍ മികവിന്റെ കേന്ദ്രമായ മുംബൈ ടാറ്റാ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സോഷ്യല്‍ സയന്‍സില്‍ (ഠകടട) മലയാളിക്ക് മികവിന്റെ പെണ്‍തിളക്കം. മാസ്റ്റര്‍ ഓഫ് ഹോസ്പിറ്റല്‍ അഡ്മിനിസ്ട്രേഷനില്‍ 2016-18 കാലയളവില്‍ പാഠ്യ- പാഠ്യേതര മേഖലകളിലെ മികവിനാണ് മലയാളിയായ ആനിമോള് ജെയിംസ് ടിസ്സിലെ ഏറ്റവും മികച്ചവിദ്യാര്‍ത്ഥി പ്രതിഭയ്ക്കുള്ള പുരസ്കാരത്തിന് അര്‍ഹയായത്. നിലമ്പൂര്‍ അമരമ്പലം ക്രിസ്തുരാജാ ക്നാനായ കത്തോലിക്കാ ഇടവകാംഗമായ ആനകുത്തിയ്ക്കല്‍ ജെയിംസിന്റെയും പരേതയായ ലെഫ്. കേണല്‍ മേരി ജെയിംസിന്റെയും മകളാണ് ആനിമോള് ജെയിംസ്. സഹോദരി മിനി ജെയിംസും ടിസ്സിലേയ്ക്കുള്ള പ്രവേശനത്തിന് തയ്യാറെടുക്കുകയാണ്.
മുംബൈ : വിദ്യാഭ്യാസ മേഖലയില്‍ മികവിന്റെ കേന്ദ്രമായ മുംബൈ ടാറ്റാ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സോഷ്യല്‍ സയന്‍സില്‍ (TISS) മലയാളിക്ക് മികവിന്റെ പെണ്‍തിളക്കം. മാസ്റ്റര്‍ ഓഫ് ഹോസ്പിറ്റല്‍ അഡ്മിനിസ്ട്രേഷനില്‍ 2016-18 കാലയളവില്‍ പാഠ്യ- പാഠ്യേതര മേഖലകളിലെ മികവിനാണ് മലയാളിയായ ആനിമോള് ജെയിംസ് ടിസ്സിലെ ഏറ്റവും മികച്ചവിദ്യാര്‍ത്ഥി പ്രതിഭയ്ക്കുള്ള പുരസ്കാരത്തിന് അര്‍ഹയായത്.നിലമ്പൂര്‍ അമരമ്പലം ക്രിസ്തുരാജാ ക്നാനായ കത്തോലിക്കാ ഇടവകാംഗമായ ആനകുത്തിയ്ക്കല്‍ ജെയിംസിന്റെയും പരേതയായ ലെഫ്. കേണല്‍ മേരി ജെയിംസിന്റെയും മകളാണ് ആനിമോള് ജെയിംസ്. സഹോദരി മിനി ജെയിംസും ടിസ്സിലേയ്ക്കുള്ള പ്രവേശനത്തിന് തയ്യാറെടുക്കുകയാണ്.