europe

യു.കെ. യിൽ ഫെബ്രുവരി 3 ശനിയാഴ്ച മുത്തിയമ്മയുടെ തിരുനാളും പുറത്തു നമസ്കാരവും.

Tiju Kannampally  ,  2018-01-31 02:33:26amm

ബർമിംഗ്‌ഹാം :യു.കെ.കെ.സി.എ കമ്മ്യൂണിറ്റി സെന്ററിലെ സെന്റ് മൈക്കിൾ ചാപ്പലിൽ വച്ച് ഫെബ്രുവരി 3 ശനിയാഴ്ച ഒന്നരമണിക്ക് മുത്തിയമ്മയുടെ തിരുനാളും, പുറത്തു നമസ്കാരവും നടത്തപ്പെടുന്നു. ജപമാല യോടുകൂടെ തുടക്കം. വികാരി ജനറൽ ഫാ. സജി മലയിൽ പുത്തൻപുരയ്ക്കൽ തിരുനാൾ കൊടിയേറ്റും. തുടർന്ന് മുത്തിയമ്മയുടെ രൂപം വെഞ്ചിരിപ്പ്, ആഘോഷമായ തിരുനാൾ കുർബാന, പുറത്തു നമസ്കാരം, വിശുദ്ധ കുർബാനയുടെ വാഴ്‌വ്, തുടർന്ന് സ്നേഹവിരുന്നും നടത്തപ്പെടുന്നു.

 



Latest

Copyrights@2016.