india

കോട്ടയം അതിരൂപത അല്‍മായ സംഘടനാ നേതൃസംഗമവും ഏകദിന പഠനശിബിരവും ഫെബ്രുവരി 13 ന് ചൈതന്യയില്‍

Tiju Kannampally  ,  2018-02-10 03:34:13amm

കോട്ടയം അതിരൂപത
അല്‍മായ സംഘടനാ നേതൃസംഗമവും ഏകദിന പഠനശിബിരവും
അപ്നാദേശിന്റെ ആഭിമുഖ്യത്തില്‍  
ഫെബ്രുവരി 13 ന് ചൈതന്യയില്‍
അതിരൂപതയിലെ അല്‍മായ സംഘടനകളായ ക്‌നാനായ കത്തോലിക്കാ കോണ്‍ഗ്രസ്സ് (കെ.സി.സി), ക്‌നാനായ കാത്തലിക് വിമണ്‍സ് അസോസിയേഷന്‍ (കെ.സി.ഡബ്ല്യു.എ), ക്‌നാനായ കാത്തലിക് യൂത്ത് ലീഗ് (കെ.സി.വൈ.എല്‍) എന്നിവയുടെ നേതൃസംഗമവും ഏകദിന പഠനശിബിരവും അപ്നാദേശിന്റെ ആഭിമുഖ്യത്തില്‍ 2018 ഫെബ്രുവരി 13 ചൊവ്വാഴ്ച രാവിലെ 10 മുതല്‍ വൈകുന്നേരം 4 വരെ ചൈതന്യയില്‍ സംഘടിപ്പിക്കുന്നു. അതിരൂപതാ അല്‍മായ സംഘടനകളുടെ ശാക്തീകരണം ലക്ഷ്യമിട്ട് സംഘടിപ്പിക്കുന്ന നേതൃസംഗമത്തില്‍ അതിരൂപതയിലെ സംഘടനകള്‍ക്കുണ്ടായിരിക്കേണ്ട ദര്‍ശനങ്ങളും ആഭിമുഖ്യങ്ങളും ചര്‍ച്ച ചെയ്യുന്നതാണ്. കോട്ടയം അതിരൂപതാ മെത്രാപ്പോലീത്ത മാര്‍ മാത്യു മൂലക്കാട്ട് സംഗമം ഉദ്ഘാടനം ചെയ്യും. അതിരൂപതാ സഹായമെത്രാന്‍ മാര്‍ ജോസഫ് പണ്ടാരശ്ശേരില്‍ ആമുഖസന്ദേശം നല്‍കും. ""അല്‍മായ സംഘടനകള്‍ സഭയില്‍-സമുദായത്തില്‍-സമൂഹത്തില്‍"" എന്ന വിഷയത്തെ അടിസ്ഥാനമാക്കി  നടത്തപ്പെടുന്ന പാനല്‍ ചര്‍ച്ചയില്‍ മലങ്കര റീജിയണ്‍ വികാരി ജനറാള്‍ ഫാ. തോമസ് കൈതാരം മോഡറേറ്ററായിരിക്കും. ഫാ. തോമസ് പുതിയകുന്നേല്‍, ഫാ. ബിജോ കൊച്ചാദംപള്ളില്‍, അഡ്വ. അജി കോയിക്കല്‍, തോമസ് ചാഴികാടന്‍ എന്നിവര്‍ വിഷയാവതരണം നടത്തും. ഷെവ. ജോയി ജോസഫ്, ഡോ. ജോസ് ജെയിംസ് എന്നിവര്‍ തുടര്‍ ചര്‍ച്ചകളില്‍ മോഡറേറ്റര്‍മാരായിരിക്കും. അപ്നാദേശ് നമ്മുടെ മുഖപത്രം എന്ന വിഷയത്തില്‍ ചീഫ് എഡിറ്റര്‍ ഫാ. മാത്യു കുരിയത്തറ സംസാരിക്കും. അത്മായ സംഘടനകളുടെ ചാപ്ലെയിന്‍മാരായ വികാരി ജനറാള്‍ ഫാ. മൈക്കിള്‍ വെട്ടിക്കാട്ട്, ഫാ. സന്തോഷ് മുല്ലമംഗലത്ത്, പ്രസിഡന്റുമാരായ  സ്റ്റീഫന്‍ ജോര്‍ജ്ജ്, ഡോ. മേഴ്‌സി ജോണ്‍, ബിബീഷ് ഓലിക്കമുറി, സെക്രട്ടറിമാരായ ഷൈജി ഓട്ടപ്പള്ളി, സിന്‍സി പാറേല്‍, ടിജിന്‍ ചേന്നാത്ത് എന്നിവര്‍ ഏകദിന പഠനശിബിരത്തിന് നേതൃത്വം നല്‍കും. അതിരൂപതാ സമുദായ സംഘടനകളുടെ പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ ഫലപ്രദമാക്കുന്നതിനായി സംഘടിപ്പിക്കുന്ന  പഠനശിബിരത്തില്‍ ഓരോ ഫൊറോനയിലെയും കെ.സി.സി, കെ.സി.ഡബ്ല്യു.എ, കെ.സി.വൈ.എല്‍ സംഘടനകളുടെ ചാപ്ലെയിന്‍മാരും മൂന്ന് സംഘടനകളുടെയും അതിരൂപതാ, ഫൊറോന ഭാരവാഹികളും ഓരോ യൂണിറ്റിലെയും പ്രസിഡന്റ്, സെക്രട്ടറി എന്നിവരും പങ്കെടുക്കും. 

.

Latest

Copyrights@2016.