india

ക​​ല്ല​​റ സെ​​ന്‍റ് തോ​​മ​​സ് സ്കൂളിൽ പ​ച്ച​ക്ക​റി ​കൃ​​​ഷി​​യു​​ടെ വി​​ള​​വെ​​ടു​​പ്പ് നടത്തി.

Tiju Kannampally  ,  2018-02-10 03:48:29amm

 

ക​​ല്ല​​റ സെ​​ന്‍റ് തോ​​മ​​സ് സ്കൂ​ൾ കു​ട്ടി​കൾ നട്ട​ പ​ച്ച​ക്ക​റി​കൃ​​​ഷി​​യു​​ടെ വി​​ള​​വെ​​ടു​​പ്പ് നടത്തി
ക​​ല്ല​​റ: ക​​ല്ല​​റ സെ​​ന്‍റ് തോ​​മ​​സ് ഹൈ​​സ്കൂ​​ളി​​ലെ കു​​ട്ടി​​ക​​ളു​​ടെ നേ​​തൃ​​ത്വ​​ത്തി​​ൽ പാ​​ട്ട​​ത്തി​​നെ​​ടു​​ത്ത ഭൂ​​മി​​യി​​ൽ പ​​ച്ച​​ക്ക​​റി കൃ​​ഷി ചെ​​യ്തു​​ണ്ടാ​​ക്കി​​യ​​ത് നൂ​​റു​​മേ​​നി. മു​​ൻ​​കാ​​ല​​ങ്ങ​​ളി​​ൽ സ്കൂ​​ൾ മു​​റ്റത്ത് ഗ്രോ ​​ബാ​​ഗു​​ക​​ളി​​ൽ ന​​ട​​ത്തി​​യ കൃ​​ഷി​​യി​​ൽ നി​​ന്നും മി​​ക​​ച്ച വി​​ള​​വ് ഉ​​ത്പാ​​ദി​​പ്പി​​ക്കാ​​ൻ ക​​ഴി​​ഞ്ഞ​​താ​​ണ് കൂ​​ടു​​ത​​ൽ സ്ഥ​​ല​​ത്തേ​​ക്ക് കൃ​​ഷി വ്യാ​​പി​​പ്പി​​ക്കാ​​ൻ വി​​ദ്യാ​​ർ​​ഥി​​ക​​ൾ​​ക്കും അ​​ധ്യാ​​പ​​ക​​ർ​​ക്കും പ്രേ​​ര​​ണ ന​​ൽ​​കി​​യ​​ത്. ഇന്നലെ സ്കൂളിൽ വച്ച് നടന്ന ചടങ്ങിൽ വെച്ച് പച്ചക്കറികളുടെ വിളവെടുപ്പ് നടത്തി.
വിളവെടുപ്പ് ഉദ്ഘാടനം ശ്രീമതി. സി.കെ ആശ MLA നിർവ്വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ശ്രീമതി. അന്നമമ രാജു അദ്ധ്യക്ഷത വഹിച്ചു. ശ്രീമതി, ജമീല പ്രദീപ് മുഖ്യ പ്രഭാഷണം നടത്തി. സ്കൂൾ ഹെഡ്മാസ്റ്റർ R.C. വിൻസെന്റ് അക്കാദമിക് മാസ്റ്റർ പ്ലാൻ അവതരിപ്പിച്ചു. ഫാ. ലൂക്ക് കരിമ്പിൽ സ്വാഗതവും, ശ്രീ. ത്രിഗുണസെൻ നന്ദിയും പറഞ്ഞു.
പൂ​​ർ​​ണ​​മാ​​യും ജൈ​​വ​​രീ​​തി​​യി​​ൽ ഉ​​ത്പാ​​ദി​​പ്പി​​ച്ച പ​​ച്ച​​ക്ക​​റി ഉ​​ത്പ​​ന്ന​​ങ്ങ​​ൾ ത​​ന്നെ​​യാ​​ണ് പ​​ല​​പ്പോ​​ഴും സ്കൂ​​ളി​​ലെ ഉ​​ച്ച​​ഭ​​ഷ​​ണ​​ത്തി​​നു​​പ​​യോ​​ഗി​​ക്കു​​ന്ന​​തും. സ്കൂ​​ളി​​ന് സ​​മീ​​പ​​ത്തു​​ള്ള പാ​​റേ​​മ്യാ​​ലി​​ൽ ജോ​​യി​​യു​​ടെ അ​​ര ഏ​​ക്ക​​റോളം വ​​രു​​ന്ന പ​​റ​​ന്പ് പാ​​ട്ട​​ത്തി​​നെ​​ടു​​ത്താ​​ണ് വി​​ദ്യാ​​ർ​​ഥി​​ക​​ൾ കൃ​​ഷി ചെ​​യ്തി​​രി​​ക്കു​​ന്ന​​ത്. ത​​ക്കാ​​ളി, വ​​ഴു​​ത​​ന, കോ​​ളി​​ഫ്ള​​വ​​ർ, വെ​​ണ്ട, കാ​​ബേ​​ജി, അ​​ച്ചി​​ങ്ങാ പ​​യ​​ർ, പീ​​ച്ചി​​ങ്ങാ എ​​ന്നി​​വ​​യെ​​ല്ലാം വി​​ദ്യാ​​ർ​​ഥി​​ക​​ൾ കൃ​​ഷി ചെ​​യ്തി​​ട്ടു​​ണ്ട്. ചാ​​ണ​​ക മി​​ശ്രി​​ത​​വും മ​​റ്റു ജൈ​​വ​​വ​​ള​​ങ്ങ​​ളും മാ​​ത്ര​​മാ​​ണ് കൃ​​ഷി​​ക്ക് ഉ​​പ​​യോ​​ഗി​​ച്ചി​​രി​​ക്കു​​ന്ന​​ത്. സ്കൂ​​ളി​​ലെ കാ​​ർ​​ഷി​​ക ക്ല​​ബ്ബ് അം​​ഗ​​ങ്ങ​​ളു​​ടെ നേ​​തൃ​​ത്വ​​ത്തി​​ൽ പ​​ച്ച​​ക്ക​​റി തോ​​ട്ട​​തി​​ൽ വെ​​ള്ളം ന​​ന​​യ്ക്ക​​ൽ, വേ​​ലി​​ക്കെ​​ട്ട്, ക​​യ​​റു​​കെ​​ട്ട്, വ​​ളം, പു​​ല്ല് പ​​റി​​ക്ക​​ൽ എ​​ന്നി​​വ​​യെ​​ല്ലാം ചെ​​യ്തു വ​​രു​​ന്നു. 
ക​​ല്ല​​റ കൃ​​ഷി ഓ​​ഫീ​​സ​​ർ ജോ​​സ​​ഫ് ജെ​​ഫ്രി തോ​​ട്ട​​ത്തി​​ലെ​​ത്തി വി​​ദ്യാ​​ർ​​ഥി​​ക​​ൾ​​ക്കാ​​വി​​ശ്യ​​മാ​​യ മാ​​ർ​​ഗ​​നി​​ർ​​ദേ​​ശ​​ങ്ങ​​ൾ ന​​ൽ​​കു​​ന്നു​​ണ്ട്. പ്ര​​ധാ​​നാ​​ധ്യാ​​പ​​ക​​ൻ ആ​​ർ.​​സി. വി​​ൻ​​സെ​​ന്‍റ്, സ്കൂ​​ളി​​ലെ കാ​​ർ​​ഷി​​ക ക്ല​​ബ്ബ് കോ​​-ഓർ​​ഡി​​നേ​​റ്റ​​ർ ഗ്രേ​​സി കു​​ര്യാ​​ക്കോ​​സ്, പി​​ടി​​എ പ്ര​​സി​​ഡ​​ന്‍റ് ജോ​​യി വി.​​മാ​​ത്യു എ​​ന്നി​​വ​​രു​​ടെ നേ​​തൃ​​ത്വ​​ത്തി​​ലാ​​ണ് വി​​ദ്യാ​​ർ​​ഥി​​ക​​ൾ​​ക്ക് കൃ​​ഷി​​ക്കാ​​വശ്യ​​മാ​​യ സ​​ഹാ​​യ​​വും മാ​​ർ​​ഗ​​നി​​ർ​​ദേ​​ശ​​ങ്ങ​​ളും ന​​ൽ​​കു​​ന്ന​​ത്.

ക​​ല്ല​​റ: ക​​ല്ല​​റ സെ​​ന്‍റ് തോ​​മ​​സ് ഹൈ​​സ്കൂ​​ളി​​ലെ കു​​ട്ടി​​ക​​ളു​​ടെ നേ​​തൃ​​ത്വ​​ത്തി​​ൽ പാ​​ട്ട​​ത്തി​​നെ​​ടു​​ത്ത ഭൂ​​മി​​യി​​ൽ പ​​ച്ച​​ക്ക​​റി കൃ​​ഷി ചെ​​യ്തു​​ണ്ടാ​​ക്കി​​യ​​ത് നൂ​​റു​​മേ​​നി. മു​​ൻ​​കാ​​ല​​ങ്ങ​​ളി​​ൽ സ്കൂ​​ൾ മു​​റ്റത്ത് ഗ്രോ ​​ബാ​​ഗു​​ക​​ളി​​ൽ ന​​ട​​ത്തി​​യ കൃ​​ഷി​​യി​​ൽ നി​​ന്നും മി​​ക​​ച്ച വി​​ള​​വ് ഉ​​ത്പാ​​ദി​​പ്പി​​ക്കാ​​ൻ ക​​ഴി​​ഞ്ഞ​​താ​​ണ് കൂ​​ടു​​ത​​ൽ സ്ഥ​​ല​​ത്തേ​​ക്ക് കൃ​​ഷി വ്യാ​​പി​​പ്പി​​ക്കാ​​ൻ വി​​ദ്യാ​​ർ​​ഥി​​ക​​ൾ​​ക്കും അ​​ധ്യാ​​പ​​ക​​ർ​​ക്കും പ്രേ​​ര​​ണ ന​​ൽ​​കി​​യ​​ത്. ഇന്നലെ സ്കൂളിൽ വച്ച് നടന്ന ചടങ്ങിൽ വെച്ച് പച്ചക്കറികളുടെ വിളവെടുപ്പ് നടത്തി. വിളവെടുപ്പ് ഉദ്ഘാടനം ശ്രീമതി. സി.കെ ആശ MLA നിർവ്വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ശ്രീമതി. അന്നമമ രാജു അദ്ധ്യക്ഷത വഹിച്ചു. ശ്രീമതി, ജമീല പ്രദീപ് മുഖ്യ പ്രഭാഷണം നടത്തി. സ്കൂൾ ഹെഡ്മാസ്റ്റർ R.C. വിൻസെന്റ് അക്കാദമിക് മാസ്റ്റർ പ്ലാൻ അവതരിപ്പിച്ചു. ഫാ. ലൂക്ക് കരിമ്പിൽ സ്വാഗതവും, ശ്രീ. ത്രിഗുണസെൻ നന്ദിയും പറഞ്ഞു. പൂ​​ർ​​ണ​​മാ​​യും ജൈ​​വ​​രീ​​തി​​യി​​ൽ ഉ​​ത്പാ​​ദി​​പ്പി​​ച്ച പ​​ച്ച​​ക്ക​​റി ഉ​​ത്പ​​ന്ന​​ങ്ങ​​ൾ ത​​ന്നെ​​യാ​​ണ് പ​​ല​​പ്പോ​​ഴും സ്കൂ​​ളി​​ലെ ഉ​​ച്ച​​ഭ​​ഷ​​ണ​​ത്തി​​നു​​പ​​യോ​​ഗി​​ക്കു​​ന്ന​​തും. സ്കൂ​​ളി​​ന് സ​​മീ​​പ​​ത്തു​​ള്ള പാ​​റേ​​മ്യാ​​ലി​​ൽ ജോ​​യി​​യു​​ടെ അ​​ര ഏ​​ക്ക​​റോളം വ​​രു​​ന്ന പ​​റ​​ന്പ് പാ​​ട്ട​​ത്തി​​നെ​​ടു​​ത്താ​​ണ് വി​​ദ്യാ​​ർ​​ഥി​​ക​​ൾ കൃ​​ഷി ചെ​​യ്തി​​രി​​ക്കു​​ന്ന​​ത്. ത​​ക്കാ​​ളി, വ​​ഴു​​ത​​ന, കോ​​ളി​​ഫ്ള​​വ​​ർ, വെ​​ണ്ട, ക്യാബേജ് ​​, അ​​ച്ചി​​ങ്ങാ പ​​യ​​ർ, പീ​​ച്ചി​​ങ്ങാ എ​​ന്നി​​വ​​യെ​​ല്ലാം വി​​ദ്യാ​​ർ​​ഥി​​ക​​ൾ കൃ​​ഷി ചെ​​യ്തി​​ട്ടു​​ണ്ട്. ചാ​​ണ​​ക മി​​ശ്രി​​ത​​വും മ​​റ്റു ജൈ​​വ​​വ​​ള​​ങ്ങ​​ളും മാ​​ത്ര​​മാ​​ണ് കൃ​​ഷി​​ക്ക് ഉ​​പ​​യോ​​ഗി​​ച്ചി​​രി​​ക്കു​​ന്ന​​ത്. സ്കൂ​​ളി​​ലെ കാ​​ർ​​ഷി​​ക ക്ല​​ബ്ബ് അം​​ഗ​​ങ്ങ​​ളു​​ടെ നേ​​തൃ​​ത്വ​​ത്തി​​ൽ പ​​ച്ച​​ക്ക​​റി തോ​​ട്ട​​തി​​ൽ വെ​​ള്ളം ന​​ന​​യ്ക്ക​​ൽ, വേ​​ലി​​ക്കെ​​ട്ട്, ക​​യ​​റു​​കെ​​ട്ട്, വ​​ളം, പു​​ല്ല് പ​​റി​​ക്ക​​ൽ എ​​ന്നി​​വ​​യെ​​ല്ലാം ചെ​​യ്തു വ​​രു​​ന്നു. ക​​ല്ല​​റ കൃ​​ഷി ഓ​​ഫീ​​സ​​ർ ജോ​​സ​​ഫ് ജെ​​ഫ്രി തോ​​ട്ട​​ത്തി​​ലെ​​ത്തി വി​​ദ്യാ​​ർ​​ഥി​​ക​​ൾ​​ക്കാ​​വി​​ശ്യ​​മാ​​യ മാ​​ർ​​ഗ​​നി​​ർ​​ദേ​​ശ​​ങ്ങ​​ൾ ന​​ൽ​​കു​​ന്നു​​ണ്ട്. പ്ര​​ധാ​​നാ​​ധ്യാ​​പ​​ക​​ൻ ആ​​ർ.​​സി. വി​​ൻ​​സെ​​ന്‍റ്, സ്കൂ​​ളി​​ലെ കാ​​ർ​​ഷി​​ക ക്ല​​ബ്ബ് കോ​​-ഓർ​​ഡി​​നേ​​റ്റ​​ർ ഗ്രേ​​സി കു​​ര്യാ​​ക്കോ​​സ്, പി​​ടി​​എ പ്ര​​സി​​ഡ​​ന്‍റ് ജോ​​യി വി.​​മാ​​ത്യു എ​​ന്നി​​വ​​രു​​ടെ നേ​​തൃ​​ത്വ​​ത്തി​​ലാ​​ണ് വി​​ദ്യാ​​ർ​​ഥി​​ക​​ൾ​​ക്ക് കൃ​​ഷി​​ക്കാ​​വശ്യ​​മാ​​യ സ​​ഹാ​​യ​​വും മാ​​ർ​​ഗ​​നി​​ർ​​ദേ​​ശ​​ങ്ങ​​ളും ന​​ൽ​​കു​​ന്ന​​ത്.

 



Latest

Copyrights@2016.