india

എം.എസ്. റ്റി. സുവര്‍ണജൂബിലി ആഘോഷം അയറോഡ് ഉണ്ണിമിശിഹാ പളളിയില്‍ വച്ച്‌ നടത്തപ്പെട്ടു.

Tiju Kannampally  ,  2018-02-10 03:58:06amm

എം.എസ്. റ്റി. സുവര്‍ണജൂബിലി ആഘോഷം
അയറോഡ്: സെന്റ് തോമസ് മിഷനറി സമൂഹത്തിന്റെ സുവര്‍ണ ജൂബിലി ആഘോഷത്തിന്റെ ഭാഗമായുള്ള രൂപതാതല ആഘോഷം കോട്ടയം അതിരൂപതയില്‍ അയറോഡ് ഉണ്ണിമിശിഹാ ദേവാലയത്തില്‍ നടത്തപ്പെട്ടു. അതിരൂപതിയില്‍ നിന്നുള്ള എല്ലാ എം.എസ്.ടി. വൈദികരുടെ കുടുംബാംഗങ്ങളേയും, എം.എസ്.ടി. സഹകാരികളേയും ഉള്‍പ്പെടുത്തിയാണ് സംഗമം നടന്നത്. ജൂബിലി ആഘോഷങ്ങള്‍ എം.എസ്.ടി. ഡിറക്ടര്‍ ജനറാള്‍ ഫാ. കുര്യന്‍ അമ്മനത്തുകുന്നേലിന്റെ പ്രധാന കാര്‍മ്മകത്വത്തില്‍ നടന്ന കൃതജ്ഞതാ ബലിയോടെ ആരംഭിച്ചു. ജൂബിലി സമ്മേളനത്തില്‍ ഫാ. കുര്യന്‍ അമ്മനത്തുകുന്നേല്‍, ഫാ. മാത്യു പുതുപ്പള്ളിമ്യാലില്‍, ഫാ. ദിപു ഇറപുറത്ത്, ഫാ. ജിന്‍സ് പുതുപ്പള്ളിമ്യാലില്‍, ശ്രീ. ജോയി ചമ്പക്കര, ഫാ. ജോമോന്‍ എന്നിവര്‍ സംസാരിച്ചു. മാര്‍ഗംകളി ഉള്‍പ്പെടെ വിവിധ കലാപരിപാടികളും, കുടുംബസംഗമവും, സ്‌നേഹവിരുന്നും ആഘോഷം കൂടുതല്‍ ഊഷ്മളമാക്കി. 

Latest

Copyrights@2016.