india

കുറുമുള്ളൂർ സെന്റ് തോമസ് നേഴ്സറി സ്കൂളിന്റെ 13-ാംമത്‌ വാർഷികമാഘോഷിച്ചു.

Tiju Kannampally  ,  2018-02-12 12:02:43amm

കുറുമുള്ളൂർ സെന്റ് തോമസ് ഇംഗ്ലീഷ് മീഡിയം നേഴ്സറി സ്കൂളിന്റെ പതിമൂന്നാമത് വാർഷിക മഹോത്സവം 2018 ഫെബ്രുവരി പത്താം തീയതി ഉച്ചകഴിഞ്ഞ് മൂന്നു മണിക്ക്  കുറുമുള്ളൂർ സെന്റ് സ്റ്റീഫൻ പാരിഷ്ഹാളില്‍ വച്ച് നടത്തപ്പെട്ടു. സ്കൂൾ മാനേജർ സിസ്റ്റർ ജോബി എസ്.ജെ.സി യുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ  കുറുമുള്ളൂർ  സെന്റ് സ്റ്റീഫൻ പള്ളി വികാരി ഫാദർ റോജി മുകളേൽ ഉദ്ഘാടനം ചെയ്തു. കാണക്കാരി പഞ്ചായത്ത് മെമ്പർ ശ്രീമതി മിനു മനോജ് ആശംസ അർപ്പിച്ച് സംസാരിച്ചു. ശ്രീമതി സുജി മൈക്കിള്‍ (എം.പി.റ്റി.എ പ്രസിഡന്റ്) ക്യതജ്ഞത പറയുകയും ചെയ്തു.തുടർന്ന് കുട്ടികളുടെ വിവിധ കലാപരിപാടികളും നടത്തപ്പെട്ടു. 

 

റവ.സി. ജോബി എസ്.ജെ.സി. (സ്‌കൂള്‍ മാനേജര്‍)  ശ്രീമതി സുജി മൈക്കിള്‍ (എം.പി.റ്റി.എ പ്രസിഡന്റ്)

 

 



Latest

Copyrights@2016.