india

കൈപ്പുഴയില്‍ 10 ലും 12 ലും എല്ലാ വിഷയങ്ങളിലും A+ കിട്ടിയ കുട്ടികളെ ആദരിച്ചു

Tiju Kannampally  ,  2018-06-13 03:20:19amm

കൈപ്പുഴ: കെ.സി.വൈ.എല്‍ കൈപ്പുഴ യൂണിറ്റിന്റെ നേതൃത്വത്തില്‍ 2017-2018 അധ്യയന വര്‍ഷത്തില്‍ കൈപ്പുഴയില്‍ 10 ലും 12 ലും എല്ലാ വിഷയങ്ങളിലും A+ കിട്ടിയ കുട്ടികളെ ആദരിച്ചു. യൂണിറ്റ്‌ ചാപ്ലയിന്‍ റവ. ഫാ. മാത്യു കുഴുപ്പിള്ളില്‍ കുട്ടികള്‍ക്ക്‌ സര്‍ട്ടിഫിക്കറ്റും മെഡലും വിതരണം ചെയ്‌തു. എ.കെ.സി.സി. സെക്രട്ടറി തോമസ്‌ പീടികയില്‍, പ്രസിഡന്റ്‌ ജിബിന്‍ വഞ്ചിയില്‍, സെക്രട്ടറി ജ്യോതിഷ്‌ മുണ്ടയ്‌ക്കല്‍, വൈസ്‌ പ്രസിഡന്റ്‌ റിയ, ജോ. സെക്രട്ടറി റ്റിനി, ട്രഷറര്‍ ക്രിസ്റ്റിന്‍ പുല്ലാട്ടുകാലായില്‍ തുടങ്ങിയവര്‍ പങ്കെടുത്തു



Latest

Copyrights@2016.