india

കോട്ടയം അതിരൂപതയുടെ സാമൂഹ്യ പ്രതിബദ്ധത മാതൃകാപരം: തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ എം.എല്‍.എ.

Tiju Kannampally  ,  2018-06-13 03:55:19amm

കോട്ടയം അതിരൂപതയുടെ സാമൂഹ്യ പ്രതിബദ്ധത മാതൃകാപരം: തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ ങഘഅ
കോട്ടയം: കോട്ടയം അതിരൂപതയുടെ സാമൂഹ്യസേവന പ്രവര്‍ത്തനങ്ങള്‍ മാതൃകാപരമാണെന്ന് തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ എം.എല്‍.എ. കോട്ടയം അതിരൂപതയുടെ പ്രഥമ മെത്രാപ്പോലീത്തയായിരുന്ന മാര്‍ കുര്യാക്കോസ് കുന്നശ്ശേരി പിതാവിന്റെ ഒന്നാം ചരമവാര്‍ഷികദിനത്തോടനുബന്ധിച്ച് കോട്ടയം അതിരൂപത കോട്ടയം ജനറല്‍ ആശുപത്രിക്ക് ലഭ്യമാക്കുന്ന "മാര്‍ കുര്യാക്കോസ് കുന്നശ്ശേരി മെമ്മോറിയല്‍ ക്യാബ്" കളുടെ സമര്‍പ്പണ ചടങ്ങ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ദൈവസ്‌നേഹം വാക്കുകളിലൊതുക്കാതെ മാതൃകാപരമായ ജീവകാരുണ്യ പ്രവര്‍ത്തനങ്ങളിലൂടെ പൊതുസമൂഹത്തിന് ലഭ്യമാക്കുന്നതില്‍ അതിരൂപത എക്കാലത്തും ശ്രദ്ധിച്ചിരുന്നുവെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ജനറല്‍ ആശുപത്രിയുടെ വികസനത്തിനായി അതിരൂപത നിര്‍മ്മിച്ചു നല്‍കിയ ബിഷപ്പ് ചൂളപ്പറമ്പില്‍ മെമ്മോറിയല്‍ ബ്ലോക്കും മാര്‍ കുര്യാക്കോസ് കുന്നശ്ശേരി പിതാവ് ലഭ്യമാക്കിയ നൂറ്റന്‍പതോളം കട്ടിലുകളും കിടക്കകളും ആദ്യകാലം മുതല്‍ നിസ്വാര്‍ത്ഥ സേവനം ലഭ്യമാക്കിയ അതിരൂപതയിലെ സമര്‍പ്പിതരുടെ സേവനങ്ങളുമെല്ലാം ജനറല്‍ ആശുപത്രിയുടെ സ്വയംപര്യാപ്തതയില്‍ നിര്‍ണ്ണായക പങ്കുവഹിച്ചിട്ടുണ്ടെന്ന് ഉദ്ഘാടന പ്രസംഗത്തില്‍ അദ്ദേഹം പറഞ്ഞു. ചടങ്ങില്‍ കോട്ടയം അതിരൂപതാ മെത്രാപ്പോലീത്ത മാര്‍ മാത്യു മൂലക്കാട്ട് ബഗ്ഗി കാറുകളുടെ താക്കോലുകളും രേഖകളും ജില്ലാ ആരോഗ്യ മെഡിക്കല്‍ ഓഫീസര്‍ ഡോ. ജേക്കബ്ബ് വര്‍ഗീസ്, ജനറല്‍ ആശുപത്രി സൂപ്രണ്ട് ഡോ. ബിന്ദുകുമാരി ആര്‍ എന്നിവര്‍ക്ക് കൈമാറി.  സാധാരണക്കാരായ ജനങ്ങള്‍ക്കുവേണ്ടിയുള്ള കോട്ടയം അതിരൂപതയുടെ സമര്‍പ്പണമാണ് ബഗ്ഗി കാറുകളെന്ന് അഭിവന്ദ്യ പിതാവ് പറഞ്ഞു. വീല്‍ ചെയറുകള്‍ ദീര്‍ഘ ദൂരം കൊണ്ടുപോകുമ്പോള്‍ ഉണ്ടാകുന്ന പ്രായോഗിക ബുദ്ധിമുട്ടുകള്‍ നേരിട്ട് മനസ്സിലാക്കിയതിനാലാണ് അഭിവന്ദ്യ കുന്നശ്ശേരി പിതാവിന്റെ സ്മരണാര്‍ത്ഥം ഇത്തരമൊരു സഹായഹസ്തവുമായി പ്രചോദനമായതെന്ന് അദ്ദേഹം പറഞ്ഞു. ആശുപത്രിയിലെത്തുന്ന രോഗികള്‍ക്ക് മെച്ചപ്പെട്ടതും കാര്യക്ഷമമായതുമായ സേവനം ഈ കാറുകളുടെ ഉപയോഗത്തിലൂടെ ലഭ്യമാക്കുക എന്നതാണിതിന്റെ ലക്ഷ്യമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.  കോട്ടയം മുനിസിപ്പല്‍ ചെയര്‍പേഴ്‌സണ്‍ ഡോ. സോന പി.ആര്‍ അദ്ധ്യക്ഷത വഹിച്ചു. കോട്ടയം അതിരൂപതാ വികാരി ജനറാള്‍ ഫാ. മൈക്കിള്‍ വെട്ടിക്കാട്ട്, തോമസ് ചാഴികാടന്‍ എക്‌സ് എം.എല്‍.എ, മുനിസിപ്പല്‍ കൗണ്‍സിലര്‍ സാബു പുളിമൂട്ടില്‍, ആരോഗ്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ ലീലാമ്മ ജോസഫ്, ജില്ലാ ആരോഗ്യ മെഡിക്കല്‍ ഓഫീസര്‍ ഡോ. ജേക്കബ്ബ് വര്‍ഗീസ്, കോട്ടയം ജില്ലാ പ്രോഗ്രാം ഓഫീസര്‍ ഡോ. വ്യാസ് സുകുമാരന്‍, കോട്ടയം ജനറല്‍ ആശുപത്രി ഡെപ്യൂട്ടി സൂപ്രണ്ട് ജെസ്സി ജോയി സെബാസ്റ്റ്യന്‍ എന്നിവര്‍ ആശംസകളര്‍പ്പിച്ചു. 
11 ലക്ഷം രൂപ ചിലവഴിച്ചാണ് കോട്ടയം അതിരൂപത രണ്ട് ബഗ്ഗി കാറുകള്‍ വാങ്ങിലഭ്യമാക്കിയത്. വാഹനങ്ങളില്‍ ഒന്ന് കിടപ്പുരോഗികള്‍ക്കായുള്ള ആംബുലന്‍സ് ക്യാബ് ആണ്. പ്രസ്തുത വാഹനം ഉപയോഗിക്കുന്നതു വഴി ഗുരുതരാവസ്ഥയിലുളള രോഗികള്‍ക്ക് ശാരീരിക ചലനമുണ്ടാകാതെയും രക്തസ്രാവം മൂലമുണ്ടാകാവുന്ന അപകട സാധ്യത കുറച്ച് സുരക്ഷിതമായും വാര്‍ഡുകളില്‍ എത്തിക്കുവാന്‍ കഴിയും. മൂന്ന് രോഗികള്‍ക്ക് ഇരിക്കാനും കൂടാതെ സ്‌ട്രെച്ചറില്‍ ഒരു രോഗിയെ സംവഹിക്കാനും  ബഗ്ഗി കാറില്‍ സൗകര്യമുണ്ട്. വീല്‍ ചെയറുകളിലും സ്‌ട്രെച്ചറുകളിലും  രോഗികളെ എത്തിക്കേണ്ടി വരുമ്പോള്‍ ആവശ്യമായി വരുന്ന അധിക മാനവ വിഭവശേഷി കുറയ്ക്കാനും വേഗതയില്‍ രോഗികളെ ചികിത്സയ്ക്കായി എത്തിക്കാനും ഈ കാറുകള്‍ വഴിയൊരുക്കും. രണ്ടാമത്തേത് മരുന്നുകളും അണുനശീകരണം വരുത്തിയ ശസ്ത്രക്രിയ സാമഗ്രികളും സ്റ്റോറില്‍ നിന്നും തിയേറ്ററിലെത്തിക്കാനും ബെഡ്ഷീറ്റുകളും രോഗീപരിചരണത്തിന് ആവശ്യമായ ഇതര വസ്തുക്കളും അണുവിമുക്തമായി എത്തിക്കുവാനുമായി പ്രത്യേകം സജ്ജീകരിച്ചിട്ടുള്ള കാര്‍ഗോ ക്യാബ് ആണ്. 
പൂര്‍ണ്ണമായും ബാറ്ററിയില്‍ പ്രവര്‍ത്തിക്കുന്ന ഈ കാറുകളിലെ ബാറ്ററികള്‍ ഓരോ തവണ റീചാര്‍ജ്ജ് ചെയ്യുമ്പോഴും 74 കിലോമീറ്റര്‍ ദൂരം ഓടിക്കാന്‍ കഴിയും.  ആശുപത്രിക്കുള്ളില്‍ മാത്രം ഉപയോഗിക്കാന്‍ കഴിയുന്ന ഈ ക്യാബുകള്‍ ശബ്ദരഹിതമാണെന്നതും പുകപോലുള്ള മാലിന്യ പ്രശ്‌നങ്ങള്‍ സൃഷ്ടിക്കുന്നില്ലെന്നതും ശ്രദ്ധേയമാണ്. പെട്രോള്‍, ഡീസല്‍ പോലുള്ള ഇന്ധനങ്ങള്‍ ആവശ്യമില്ലാത്തതിനാല്‍ ഇന്ധനചിലവിനായുള്ള അമിത സാമ്പത്തിക ഭാരം ഇല്ലാതെ മുന്‍പോട്ട് പോകുവാന്‍ കഴിയുമെന്നതും ഈ വാഹനത്തിന്റെ പ്രത്യേകതയാണ്. 
ഡ്രൈവിംഗ് അറിയാവുന്ന ആര്‍ക്കും പെട്ടന്ന് പരിചയപ്പെട്ട് ഉപയോഗിക്കാവുന്ന വാഹനമെന്ന നിലയില്‍ ആശുപത്രിയില്‍ ഡോക്ടര്‍മാര്‍ തുടങ്ങി സാധാരണ സ്റ്റാഫംഗങ്ങള്‍ വരെ ആര്‍ക്കും ഇതിന്റെ സേവനങ്ങള്‍ രോഗികള്‍ക്ക് ലഭ്യമാക്കുവാന്‍ സാധിക്കും. ബഗ്ഗി കാറുകള്‍ 60 കിലോ മീറ്റര്‍ വേഗത്തില്‍ വരെ ഓടിക്കാം. സാധനങ്ങള്‍ കൊണ്ടുപോകാന്‍ കഴിയുന്ന ബഗ്ഗി 500 കിലോ ഭാരവും വഹിക്കും. 

Latest

Copyrights@2016.