america

ഇന്ത്യ എന്നത് സഹസ്രാബ്ദങ്ങള്‍ പഴക്കമുള്ള ബ്രാന്‍ഡ് നെയിം: ശശി തരൂര്‍ എം.പി

Saju Kannampally  ,  2018-06-28 09:24:33pmm

ചിക്കാഗൊ: ഇന്ത്യ എന്ന പേര് സഹസ്രാബ്ദങ്ങളായി ലോകത്ത് പ്രത്യേക ബ്രാന്‍ഡ് ആയി നില കൊണ്ടതാണെന്ന് ശശി തരൂര്‍ എം.പി. ഈ ബ്രാന്‍ഡ് നെയിം തുടരാനാണു ഇന്ത്യ എന്ന പേരു സ്വീകരിക്കാന്‍ നെഹ്രു താല്പര്യം കാട്ടിയത്. എന്നാല്‍ ഇപ്പോഴത് ഭാരതം എന്നാക്കാന്‍ നീക്കം നടക്കുന്നു-ഫോമാ കണ്‍ വന്‍ഷന്റെ സമാപന സമ്മേളനത്തില്‍ മുഖ്യാതിഥിയായി പങ്കെടുത്തു കോണ്ട് അദ്ധേഹം പറഞ്ഞു.

ഇത്രയധികം മലയാളികളെ കാണുമ്പോള്‍ കേരളത്തിലെത്തിയ പ്രതീതി തോന്നുന്നു. ഫോമയുടെ വിജയം അതിശയകരം തന്നെ. ഗള്‍ഫില്‍ ഒരു രാജ്യത്ത് 106 അസോസിയേഷനുള്ളതില്‍ 93-ഉം മലയാളി അസോസിയേഷനാണു. ഒരു മലയാളി മാത്രമേയുള്ളുവെങ്കില്‍ അയാള്‍ കവിയാണ്. മൂന്ന് പേര്‍ ചേര്‍ന്നാല്‍ ഒരു അസോസിയേഷനായി. നാലു പേരാകുമ്പോള്‍ രണ്ട് അസൊസിയേഷന്‍ ഉണ്ടാകും.

കേരളത്തില്‍ മലയാളി ഊര്‍ജസ്വലരല്ലെങ്കിലും പുറത്ത് അങ്ങനെയല്ല. ആഗോള ചിന്തയുള്ള മലയാളി ശരിക്കുമൊരു ഇന്ത്യാക്കാരനായി പെരുമാറുന്നു. ടൂറിസ്റ്റുകളോട് നാം ഇന്‍ ക്രെഡിബിള്‍ (അവിശ്വസനീയമായ) ഇന്ത്യയെപ്പറ്റി പറയുന്നു. അതിനു പകരം ക്രെഡിബിള്‍ ഇന്ത്യയെപറ്റി (വിശ്വസനീയമായ) ഇന്ത്യയെപ്പറ്റി പറയണം.

അമേരിക്കയുമായി കേരളത്തെ താരതമ്യപ്പെടുത്താനാവില്ല. ഇവിടെ ശരാശരി വാര്‍ഷിക വരുമാനം 24000 ഡോളര്‍ ആയിരിക്കുമ്പോള്‍ കേരളത്തില്‍ 1300 ഡോളറേയുള്ളു. പക്ഷെ കുറഞ്ഞ വരുമാനത്തിലും അമേരിക്കക്കു തുല്യമായ പല നേട്ടങ്ങള്‍ നാം കൈവരിച്ചു. ഇവിടെ ശരാശരി ആയുസ് 76 വയസാണെങ്കില്‍ കേരളത്തില്‍ അത് 71. ഇവിടെ 1000 പുരുഷന്മാര്‍ക്ക് 1034 സ്ത്രീകള്‍ ഉള്ളപ്പോള്‍ കേരളത്തില്‍ 1084. ഇന്ത്യ മൊത്തം നോക്കിയാല്‍ 936 സ്ത്രീകള്‍ മാത്രമേയുള്ളു.

ഇന്ത്യയിലെ ഏറ്റവും മികച്ച കുറഞ്ഞ കൂലി കേരളത്തിലാണ്. ജാതി മത വിവേചനവും ഏറ്റവും കുറവ്. എല്ലാ മതത്തിന്റെയും പ്രാതിനിധ്യവുമുണ്ട്.
കെ.ആര്‍. നാരായണനു ദളിതനെന്ന നിലയില്‍ പല വിധ വിവേചനവും നേരിടേണ്ടി വന്നു അക്കാലത്ത്. എന്നാലും അതിനെ അതിജീവിക്കാനുള്ള സാഹചര്യങ്ങള്‍ കേരളം നല്കി.

റൊം, ചൈന, അറബികള്‍ തുടങ്ങിയവരുമായുള്ള സംസര്‍ഗം നമ്മുടെ ചിന്താഗതിയെ രൂപപ്പെടുത്തി. എല്ലാത്തിനെയും നാം സ്വാഗതം ചെയ്തു. കേരളത്തില്‍ മാത്രമാണു യഹൂദര്‍ പീഡിപ്പിക്കപ്പെടാതിരുന്നത്.
ഒന്നാം നൂറ്റാണ്ടില്‍ തന്നെ ക്രിസ്തുമതം കേരളത്തിലെത്തി. പ്രവാചകന്റെ കാലത്തു തന്നെ ഇസ്ലാം മതവും. ഹിന്ദുമതത്തെ നവീകരിച്ചത് ശങ്കരാചാര്യരായിരുന്നു. അതു പോലെ ആയുര്‍വേദവും കളരി അഭ്യാസവുമൊക്കെ നമ്മുടെ സംഭാവനയാണ്.

നാം എല്ലാവരും ഒന്നിച്ചു താമസിക്കുമ്പോഴാണു കേരളം ഉണ്ടാകുന്നത്.
പക്ഷെ കേളത്തില്‍ ഒരു ബിസിനസ് തുടങ്ങാന്‍ അനുമതിക്ക് 224 ദിവസമെടുക്കും. അഖിലേന്താ തലത്തില്‍ 180 ദിവസം മതി. അമേരിക്കയില്‍ 24 ദിവസം.

പ്രാസികളുടെ പണം വന്നില്ലെങ്കില്‍ കേരളം തകരുമെന്നതാണു സ്ഥിതി. ഇന്ത്യയില്‍ മൊത്തം തൊഴിലില്ലായ്മ നിരക്ക് 24 ശതമാനമാണെങ്കില്‍ കേരളത്തില്‍ അത് 7.4 ശതമാനം.

കേരളത്തില്‍ ഒരു ബി.എം.ഡബ്ലിയു. പ്ലാന്റിനു മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി ശ്രമിച്ചതാണ്. ഫാക്ടറി അധിക്രുതര്‍ വരുമ്പോള്‍ റോഡില്‍ ഒറ്റ വാഹനമില്ല. പ്ലാന്റ് പിന്നെ തമിഴ്‌നാടിനു പോയി.

ഈ സ്ഥിതി മാറേണ്ടതുണ്ട്. സമരത്തിലൂടെ മാത്രമല്ല വിജയം നേടേണ്ടത്. സമരമൊന്നും നേരിടാതെ ആന്റണി പ്രിന്‍സ് കൊച്ചിയില്‍ കപ്പലുകള്‍ നിര്‍മ്മിക്കുന്നത് നല്ല ഉദാഹരണം.

നിങ്ങളുടെ വിജയം കേരളത്തിന്റെ വിജയകട്ടെ എന്നും തരൂര്‍ ആശംസിച്ചു

ഇന്ത്യ എന്നത് സഹസ്രാബ്ദങ്ങള്‍ പഴക്കമുള്ള ബ്രാന്‍ഡ് നെയിം: ശശി തരൂര്‍ എം.പിഇന്ത്യ എന്നത് സഹസ്രാബ്ദങ്ങള്‍ പഴക്കമുള്ള ബ്രാന്‍ഡ് നെയിം: ശശി തരൂര്‍ എം.പി

 Latest

Copyrights@2016.